എക്‌സല്‍ ട്യൂട്ടോറിയല്‍ 11

കോളം, റോ ഹൈഡിങ്ങ്
ചില സമയത്ത് ഉപകാരപ്പെടുന്ന ഒരു ഒപ്ഷനാണ് ഹൈഡ്. ഡെലിറ്റ് ചെയ്യുന്നതിന് പകരം ഒരു കോളമോ, റോയോ താലാകാലികമായി ഹൈഡ് ചെയ്യാന്‍ സാധിക്കും.
ഹൈഡ്
ഇത് ചെയ്ത് നോക്കാം.
താഴെ കാണുന്ന ഷീറ്റില്‍ D കോളം സെലക്ട് ചെയ്യുന്നു.

റൈറ്റ് ക്ലിക്ക് ചെയ്ത് ഹൈഡ് ക്ലിക്ക് ചെയ്യുന്നു.

താഴെകാണുന്നത് പോലെ ഷീറ്റ് ലഭിക്കും. ഇതേ പോലെ തന്നെ റോയും മറയ്ക്കാം.

അണ്‍ഹൈഡ്
മറയ്ക്കപ്പെട്ട കോളത്തിന് ഇരുവശത്തുമുള്ള കോളങ്ങള്‍ സെലക്ട് ചെയ്യുക.

റൈറ്റ് ക്ലിക്ക് ചെയ്ത് unhide ല്‍ ക്ലിക്ക് ചെയ്യുക.

താഴെകാണുന്നത് പോലെ ഫലം കിട്ടും.

FREEZE PANES IN EXCEL
നിങ്ങള്‍ വലിയ ഒരു പോജിലെ ഡാറ്റകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ചില കോളങ്ങള്‍ അല്ലെങ്കില്‍ റോ ഫ്രീസ് ചെയ്യുന്നത് നന്നായിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ പേജിലെ ആദ്യ റോയാണ് ഫ്രീസ് ചെയ്തതെങ്കില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോഴും അത് കാണാന്‍ സാധിക്കും. ഇതു വഴി കോളങ്ങള്‍ മാറി ഡാറ്റ എന്റര്‍ ചെയ്യുന്നത് തടയാം.
ആദ്യ റോയാണ് ഫ്രീസ് ചെയ്യേണ്ടതെങ്കില്‍ താഴെ കാണുന്നത് പോലെ view ല്‍ freeze panes എടുത്ത് freeze top row എടുക്കുക

ഇനി താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോഴും ആദ്യ റോ കാണാന്‍ സാധിക്കും.
ഇതേ പോലെ ഫസ്റ്റ് കോളവും ഫ്രീസ് ചെയ്യാം.

FREEZE PANES
ആദ്യ മൂന്ന് കോളങ്ങള്‍ ഫ്രീസ് ചെയ്യാന്‍ താഴെകാണുന്നത് പോലെ ചെയ്യുക.
1. unfreeze panes ല്‍ ക്ലിക്ക് ചെയ്യുക

കോളം D സെലക്ട് ചെയ്യുക.
Freeze panes ല്‍ ക്ലിക്ക് ചെയ്യുക.

റിസള്‍ട്ട് താഴെ.

ഇതേ പോലെ തന്നെ റോയും ഫ്രീസ് ചെയ്യാം.
(തുടരും)