എക്‌സല്‍ ട്യൂട്ടോറിയല്‍ ..1

മൈക്രോസോഫ്റ്റ് ഓഫിസ് പാക്കേജിലുള്ള സോഫ്റ്റ് വെയറാണല്ലോ എക്‌സല്‍. ഏറ്റവും ലളിതമായ ഗണിത ക്രിയകള്‍ തുടങ്ങി സങ്കീര്‍ണ്ണമായ കാല്‍ക്കുലേഷനുകള്‍ക്ക് വരെ എക്‌സല്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു പ്രോഗ്രാമാണിത്. ലിനക്‌സിലെ ഓപ്പണ്‍ ഓഫിസ് കാല്‍ക്ക്, സ്‌പ്രെഡ് ഷീറ്റ് തുടങ്ങി സമാനമായ നിരവധി പ്രോഗ്രാമുകള്‍ ഇതിനുണ്ട്.
ഓഫിസ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് അനിവാര്യമായ ഒരു സോഫ്റ്റ് വെയറാണ് എക്‌സല്‍. എക്‌സലിന്റെ മെനു ഓഫിസ് പാക്കേജിലെ മറ്റുള്ളവയ്ക്ക് ഏറെക്കുറെ സമാനമാണ്.
എക്‌സല്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ആദ്യ ഭാഗത്തില്‍ നമുക്ക് അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ചെയ്യാം.
സാധാരണ പോലെ പുതിയൊരു ഫയല്‍ ക്രിയേറ്റ് ചെയ്യാന്‍ എക്‌സല്‍ ഓപ്പണ്‍ ചെയ്ത് File മെനുവില്‍ New ല്‍ ക്ലിക്ക് ചെയ്യുക.

ബോക്‌സില്‍ Blank work book സെലക്ട് ചെയ്യുക.
കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ വേര്‍ഡില്‍ ഉപയോഗിക്കുന്നതിന് സമാനമാണ് എക്‌സലില്‍.(അടിസ്ഥാന കാര്യങ്ങള്‍ക്ക്)
പുതിയ വര്‍ക്ക് ബുക്കില്‍ നിറയെ കോളങ്ങളുള്ള ഷീറ്റ് കാണാം.
ഇതിനെയാണ് സ്‌പ്രെഡ്ഷീറ്റ് എന്ന് പറയുന്നത്.
ഇതില്‍ മുകളില്‍ A,B,C,D എന്നും ഇടത് 1,2,3, എന്നിങ്ങനെയും കാണാം. ഇതില്‍ 1 ന് നേരെ വലത്തേക്കുള്ള കോളങ്ങളെ റോ(ROW) എന്ന് പറയുന്നു.
താഴേക്കുള്ളവയെ കോളം എന്ന് പറയും.
ഒരു സിംഗിള്‍ കളത്തെ Cell എന്ന് പറയും.
ചിത്രം നോക്കുക.

ഇവക്ക് മുകളില്‍ Fx എന്ന് കാണാം. അതിന് നേരെ എതിരായുള്ള ബ്ലാങ്ക് കോളം കാല്‍ക്കുലേഷനുകള്‍ നല്കാനും, സെലക്ട് ചെയ്യുന്ന സെല്ലുകളുടെ ഡീറ്റെയില്‍സ് കാണാനുമുള്ളവയാണ്.

സെല്ലുകളില്‍ നമുക്ക് ടൈപ്പ് ചെയ്ത് വിവരങ്ങള്‍ എന്റര്‍ ചെയ്യാം.
അതുപോലെ സെല്ലുകളുടെ വലുപ്പം ഇഷ്ടാനുസരണം മാറ്റം വരുത്താം. അതിന് A,B,C,D എന്നിങ്ങനെയുള്ളവയുടെ ഇടയില്‍ കാണുന്ന വരയില്‍ മൗസ് വച്ച് ഐക്കണ്‍ ഷേപ്പ് മാറുമ്പോള്‍ ഡ്രാഗ് ചെയ്യുക.

കാല്‍ക്കുലേഷനില്‍ ഏറ്റവും അടിസ്ഥാനപരമായ ഒരു കാര്യം ചെയ്ത് നോക്കാം.
ആദ്യ സെല്ലില്‍ 100 എന്ന് എന്റര്‍ ചെയ്യുക.
രണ്ടാം സെല്ലില്‍ 200 എന്ന് നല്കുക.
ഇനി മൂന്നാം സെല്ലില്‍ ആദ്യം = എന്ന് ടൈപ്പ് ചെയ്യുക. അപ്പോള്‍ മുകളില്‍ നേരത്തേ പറഞ്ഞ fx ന് നേരെ = പ്രത്യക്ഷപ്പെടും. തുടര്‍ന്ന് മൗസുപയോഗിച്ച് 100 ല്‍ ക്ലിക്ക് ചെയ്യുക, കീബോര്‍ഡില്‍ + അമര്‍ത്തുക. വീണ്ടും മൗസ് 200 ല്‍ ക്ലിക്ക് ചെയ്യുക. ഇനി എന്ററടിച്ച് നോക്കുക.
ഉത്തരം വന്നുകഴിഞ്ഞു.
ഉത്തരത്തില്‍ ക്ലിക്ക് ചെയ്താല്‍ മുകളില്‍ കൂട്ടിയ സംഖ്യകളുടെ കോളത്തിന്റെ വിവരങ്ങള്‍ കാണാം. തിരുത്തലുകള്‍ വേണമെങ്കില്‍
കൂടുതല്‍ സംഖ്യകള്‍ ഉണ്ടെങ്കില്‍ എളുപ്പവഴിയില്‍ കൂട്ടുവാന്‍ കാല്‍ക്കുലേഷന്‍ എഴുതി എളുപ്പം ചെയ്യാം. അത് അടുത്ത ഭാഗത്തില്‍.