ആന്‍ഡ്രോയ്ഡ് ഡിവൈസിലെ വിര്‍ച്വല്‍ അസിസ്റ്റന്റ്

സ്മാര്‍ട്ട് ഫോണുകളില്‍ ഇന്ന് ലഭ്യമാകുന്ന മികച്ച ആപ്ലികേഷനുകള്‍ക്ക് എണ്ണമില്ല. പ്രത്യേകിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍. നിങ്ങളുടെ ശബ്ദം കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് Everfriends.

ആന്‍ഡ്രോയ്ഡ് 2.2 മുതലുള്ള വേര്‍ഷനുകള്‍ ഇത് പ്രവര്‍ത്തിക്കും. ഫോണിലെ പല കാര്യങ്ങളും ഇതുപയോഗിച്ച് ചെയ്യാം. ഉപയോഗിച്ചു തുടങ്ങുന്നതിന് മുമ്പ് ട്രെയിന്‍ ചെയ്യിക്കണമെന്ന് മാത്രം. മൂന്ന് അസിസ്റ്റന്റുകളിലൊന്നിനെ നിങ്ങള്‍ക്ക് സെലക്ട് ചെയ്യാം..Spoony, Brainy, Mary.

കോള്‍ ചെയ്യുക, അലാമുകള്‍ സെറ്റ് ചെയ്യുക, നോട്ടുകള്‍ ക്രിയേറ്റ് ചെയ്യുക വിക്കി ഉപയോഗിക്കുക തുടങ്ങിയവക്കൊക്കെ ഇത് ഉപയോഗപ്പെടുത്താം.
27 എം.ബി സൈസ് വരും ഈ ആപ്ലിക്കേഷന്.
https://play.google.com/store/apps/details?id=com.ifree.everfriends