ബ്രൗസറില്‍ എന്തും വലുതാക്കി കാണാം ..


വെബ്സൈറ്റുകളില്‍ പോയി ഫ്ലാഷ് ഗെയിമുകള്‍ കളിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും അവയുടെ വലുപ്പക്കുറവ്. ചെറിയ വിന്‍ഡോയിലാവും ഇത്തരം ഗെയിമുകളെല്ലാം വരുക. അതുപോലെ തന്നെ വെബ് പേജുകളിലെ ചിത്രങ്ങളും മറ്റും. ഇങ്ങനെ ചെറുതായി കാണുന്നവയെ വലുതായി കാണാന്‍ സഹായിക്കുന്ന ഒരു എക്സ്റ്റന്‍ഷനാണ് Fullscreen Anything.

Fullscreen Anything - Compuhow.com

വെബ്പേജില്‍ കാണുന്ന ഇമേജ്, വീഡിയോ, ഗെയിം അങ്ങനെയെന്തും വലുതായി കാണാന്‍ ഇത് ഉപയോഗിക്കാം. ctrl+space എന്ന ഷോര്‍ട്ട് കട്ട് വഴി ഇത് ഉപയോഗിക്കാനാവും. അല്ലെങ്കില്‍ ബ്രൗസറില്‍ എക്സ്റ്റ്‍ഷന്‍റെ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഒരു പേജില്‍ വീഡിയോ ഫുള്‍ സ്ക്രീനായി പ്ലേ ചെയ്യുമ്പോള്‍ തന്നെ മറ്റൊരു ടാബും ബ്രൗസ് ചെയ്യാനാവും.

ചില ഗെയിമുകളിലൊക്കെ ഇത് ഫലപ്രദമായില്ലെങ്കിലും മിക്കവാറും എല്ലാം തന്നെ പ്രവര്‍ത്തിക്കും.

DOWNLOAD

Comments

comments