ജിമെയില്‍ കൂടുതല്‍ സൗകര്യപ്രദമാക്കാം


Gmail tools - Compuhow.com
ജിമെയിലില്‍ ഏറെ സംവിധാനങ്ങള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ ചില തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസുകളും ടൂളുകളും ഉപയോഗിച്ചാല്‍ ജിമെയിലിനെ കൂടുതല്‍ ആകര്‍ഷകമാക്കാം. അത്തരം ചില സര്‍വ്വീസുകളെ പരിചയപ്പെടാം.

1. Todoist – ടാസ്കുകള്‍ മാനേജ് ചെയ്യാം
ജിമെയിലില്‍ നിലവില്‍ ഒരു ടാസ്ക് ഷെഡ്യൂളറുണ്ട്. എന്നാല്‍ കൂടുതല്‍ പ്രയോജനകരമായ ഒന്നാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ Todoist ഉപയോഗിക്കാം.വിവിധ കാറ്റഗറികളിലായി ഇതില്‍ ടാസ്കുകള്‍ ആഡ് ചെയ്യാം.
ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ജിമെയില്‍ ഇന്‍റര്‍ഫേസില്‍ പുതിയൊരു വിന്‍ഡോ വരുന്നതായി കാണാം. ഇവിടെ ക്ലിക്ക് ചെയ്ത് ടാസ്കുകള്‍ ആഡ് ചെയ്യാം.

2. Gmelius – ജിമെയിലിന് പുതുമോടി പകരുന്ന ടൂളാണ് Gmelius. അറ്റാച്ച് മെന്‍റ് ഐക്കണ്‍ തുടങ്ങി പല വിഷ്വല്‍ എലമെന്‍റുകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇത് സഹായിക്കും.

3. AwayFind – പ്രധാന അഡ്രസുകളില്‍ നിന്നുള്ള മെയിലുകള്‍ക്ക് മൊബൈലില്‍ അലര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് AwayFind. ഇന്‍റര്‍നെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലായിരിക്കുമ്പോഴും മൊബൈലില്‍ മെസേജായി ഇമെയില്‍ അലര്‍ട്ടുകള്‍ ലഭിക്കും.

4. Boomerang – കംപോസ് ചെയ്ത മെയിലുകള്‍ പിന്നീട് സെന്‍ഡ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ടൂളാണിത്. കംപോസ് ചെയ്ത ശേഷം എത്ര സമയത്തിന് ശേഷം മെയില്‍ സെന്‍ഡ് ചെയ്യണമെന്ന് ഇതില്‍ നിശ്ചയിക്കാനാവും.

Comments

comments