ബുക്ക് മാര്‍ക്കിങ്ങ് മികവുറ്റതാക്കാന്‍ Popup My Bookmarks


സ്ഥിരമായി സൈറ്റുകള്‍ ബ്രൗസ് ചെയ്യുന്നവര്‍ക്ക് ബുക്ക് മാര്‍ക്ക് ചെയ്യുന്ന ശീലവുമുണ്ടാകും. ക്രോമില്‍ ബുക്ക് മാര്‍ക്കിങ്ങ് സൗകര്യമുണ്ടെങ്കിലും ഇത് കൂടുതല്‍ മികവുറ്റ രീതിയില്‍ ചെയ്യാന്‍ സഹായിക്കുന്നതാണ് Popup My Bookmarks എന്ന ക്രോം എക്സ്റ്റന്‍ഷന്‍.

ഒരു പോപ് അപ് വിന്‍ഡോയില്‍ ബുക് മാര്‍ക്കുകള്‍ എഡിറ്റ് ചെയ്യാനും, മൂവ് ചെയ്യാനും, ഇതില്‍ സാധിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അഡ്രസ് ബാറില്‍ ഒരു നക്ഷത്ര ചിഹ്നമുള്ള ഐക്കണ്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പോപ് അപ്പ് ആയി ബുക് മാര്‍ക്ക് വിന്‍ഡോ പ്രത്യക്ഷപ്പെടും.
popup-bookmarks - Compuhow.com
ഇവിടെ സേവ് ചെയ്ത പാസ്വേഡുകള്‍ കാണാം. ബുക്ക് മാര്‍ക്കുകള്‍ വിവിധ വിഭാഗങ്ങളായി സേവ് ചെയ്യാന്‍ വിവിധ ഫോള്‍ഡറുകള്‍ നിര്‍മ്മിക്കാനും ഇതില്‍ സാധ്യമാകും.
അതിന് പോപ് അപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Add folder ക്ലിക്ക് ചെയ്താല്‍ മതി. സൈറ്റ് ബുക്ക് മാര്‍ക്ക് ചെയ്യാന്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ആഡ് കറന്‍റ് പേജ് ക്ലിക്ക് ചെയ്യുക.
റൈറ്റ് ക്ലിക്ക് ചെയ്താല്‍ നിരവധി ഒപ്ഷനുകള്‍ ലഭ്യമാകും.

DOWNLOAD

Comments

comments