ഇംഗ്ലീഷ് ഗ്രാമറില്‍ മികവ് നേടാം


ഇംഗ്ലീഷിന് ജീവിതത്തിലുള്ള സ്വാധീനം എത്രയാണെന്ന് നമുക്ക് അറിയാം. യൂണിവേഴ്സല്‍ ലാംഗ്വേജായ ഇംഗ്ലീഷ് ഒഴിവാക്കി ഒരു മികച്ച ജോലി നേടുക എന്നത് ചിന്തിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് പരിശീലന ക്ലാസ്സുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നാല്‍ വലിയ തുക മുടക്കി ഇത്തരം പരിശീലനങ്ങള്‍ക്ക് പോകാതെ തന്നെ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗപ്പെടുത്തി നമുക്ക് ഇംഗ്ലീഷ് ഭാഷാജ്ഞാനം വിപുലപ്പെടുത്താം. അതും തെല്ലും പണം മുടക്കില്ലാതെ. ഇത്തരത്തിലൊരു പ്രോഗ്രാമായ ജിഞ്ചറിനെക്കുറിച്ച് നേരത്തെ ഈ പംക്തിയില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഇവിടെ പരിചയപ്പെടുത്തുന്നത് ഗ്രാമറില്‍ മികവ് നേടാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു സൈറ്റാണ്.

Road To Grammar എന്ന ഈ സൈറ്റില്‍ പലവിധത്തിലുള്ള ഗ്രാമര്‍ പരിശീലനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്വിസ്, ഗെയിംസ് തുടങ്ങിയവയും ഇതിലുണ്ട്. 365 ഗ്രാമര്‍ ക്വിസുകളും, ഡൗണ്‍ലോഡുകളും ഉപയോഗപ്പെടുത്താം.
www.roadtogrammar.com/

Comments

comments