Quick Crypt – സ്വയം എക്സ്പയര്‍ ചെയ്യുന്ന ഫയലുകളുണ്ടാക്കാം


ഫയല്‍ എന്‍ക്രിപ്ഷന് വേണ്ടി പലതരം പ്രോഗ്രാമുകള്‍ ലഭ്യമാണ്.അത്തരമൊന്നാണ് Quick Crypt എങ്കിലും അല്പം വ്യത്യസ്ഥമാണ് ഇത്. ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനൊപ്പം അവ എന്ന് എക്സ്പയര്‍ ചെയ്യണമെന്നും ഇതില്‍ നിശ്ചയിക്കാനാവും. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ Microsoft .NET Framework 4.5 ആവശ്യമാണ്.
Quick crypt - Compuhow.comb
പ്രോഗ്രാം റണ്‍ ചെയ്ത് ആദ്യ ഘട്ടത്തില്‍ എന്‍ക്രിപ്റ്റ് ചെയ്യേണ്ടുന്ന ഫയല്‍ സെലക്ട് ചെയ്യാം. തുടര്‍ന്ന് അതിനൊരു പാസ്വേഡ് നല്കുക. ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് വഴിയും ഫയലുകള്‍ അഡ് ചെയ്യാം.
encrypt ക്ലിക്ക് ചെയ്ത് ഫയല്‍ എന്‍ക്രിപ്റ്റ് ചെയ്യാം.

സിസ്റ്റം ഐഡി ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്താല്‍ മറ്റൊരു കംപ്യൂട്ടറില്‍ ഓണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‌ എറര്‍ മെസേജ് വരും.
തുടര്‍ന്ന് എരു എക്സപയറി ഡേറ്റ് നിശ്ചയിക്കാം. നിശ്ചിത തിയ്യതി കഴിഞ്ഞാല്‍ ആ ഫയല്‍ ഉപയോഗശൂന്യമാവുകയും ചെയ്യും.
ടാര്‍ജറ്റ് ഫയല്‍ ഇറേസ് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

http://www.valkovatech.net/index.html

Comments

comments