കംപ്യട്ടറിലെ ഫയലുകള്‍ എന്ക്രിപ്റ്റ് ചെയ്യാം.. A + Folder Locker


നിങ്ങളുടെ പ്രൈവറ്റ് ഫയലുകള്‍ മറ്റുള്ളവര്‍ ആക്സസ് ചെയ്യാതെ സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് പലരുപയോഗിക്കുന്ന സിസ്റ്റങ്ങളില്‍. ഈ സാഹചര്യത്തിലാണ് ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കുക. A + Folder Locker ഉപയോഗിച്ച് പല തരത്തില്‍ നിങ്ങളുടെ ഫയലുകള്‍ സൂക്ഷിക്കാം. ഫയല്‍ ലോക്കര്‍, പാസ് വേഡ് പ്രൊട്ടക്ഷന്‍, ലോക്കിംഗ്, ഹൈഡിങ്ങ് എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങള്‍ ഇതില്‍ ഉപയോഗിക്കാം.

add to locker ഉപയോഗിക്കുമ്പോള്‍ നിലവിലുള്ള ലോക്കറിലോ, പുതുതായി ക്രിയേറ്റ് ചെയ്ത് അതിലോ ഫയല്‍ ഇന്‍സെര്‍ട്ട് ചെയ്യാം.

ആന്റി ഹാക്കിങ്ങ് പ്രൊട്ടക്ഷനും, ലോക്കര്‍ യൂസര്‍ക്ക് തന്നെ തകര്‍ക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
ഒരു ആപ്ലിക്കേഷനില്‍ തന്നെ പല എന്ക്രിപ്ഷന്‍, ലോക്കിങ്ങ് സംവിധാനങ്ങളുള്ളതും, ഫ്രീയാണെന്നതും ഈ പ്രോഗ്രാമിന്‍റെ പ്ലസ് ആയി പറയാം.
http://www.giantmatrix.com/products/aplus-folder-locker-free-edition/

Comments

comments