നോട്ട്പാഡില്‍ സ്പെല്‍ചെക്ക്


tinyspell - Compuhow.com
വേഡ് പോലുള്ള പ്രോഗ്രാമുകളില്‍ സ്പെല്‍ ചെക്കിങ്ങ് സംവിധാനമുണ്ടല്ലോ. എന്നാല്‍ വിന്‍ഡോസിലെ ചെറിയ വേഡ് പ്രൊസസിംഗ് പ്രോഗ്രാമുകളായ വേഡ്പാഡ്, നോട്ട്പാഡ് എന്നിവയിലൊന്നും സ്പെല്‍ ചെക്ക് സംവിധാനമില്ല. ബേസിക് വേഡ് പ്രൊസസിംഗ് പ്രോഗ്രാമുകളായ ഇവ ഉപയോഗിച്ച് കംപോസ് ചെയ്യുന്നവര്‍ നിരവധിയുണ്ട്. അതിനാല്‍ തന്നെ ഇവയില്‍ സ്പെല്‍ചെക്ക് സൗകര്യം ലഭിച്ചാല്‍ നന്നായിരിക്കും.
ഇതിന് സഹായിക്കുന്ന ഒരു ചെറിയ ആപ്ലിക്കേഷനാണ് TinySpell.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന അവസരത്തില്‍ തെറ്റുകള്‍ വരുത്തിയാല്‍ നോട്ടിഫിക്കേഷന്‍ നല്കും. ഒരു ബീപ് ശബ്ദം എററുകളുണ്ടാകുമ്പോള്‍ വരികയും, അവിടെ ക്ലിക്ക് ചെയ്താല്‍ ശരിയായ സജഷനുകള്‍ ലഭിക്കുകയും ചെയ്യും. കൂടാതെ പുതിയൊരു വാക്ക് വേണമെങ്കില്‍ ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാനുമാകും. അതേ പോലെ എറര്‍ വരുമ്പോള്‍ ടാസ്ക്ബാര്‍ ഐക്കണിന്‍റെ നിറം വെള്ളയില്‍ നിന്ന് മഞ്ഞയായി മാറും.

http://tinyspell.numerit.com/

Comments

comments