ബ്രൗസറില്‍ ജാവ ഡിസേബിള്‍ ചെയ്യാം.


ജാവ എനേബിള്‍ ചെയ്ത ബ്രൗസറാകും നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു ഒരു ജാവ വള്‍നനെറബിലിറ്റി പ്രശ്നം ഉണ്ടാവുകയും പല കംപ്യൂട്ടറുകളെയും ബാധിക്കുകയും ചെയ്തു. ജാവ 7 ആണ് പ്രശ്നത്തിനിരയായത്. നിങ്ങള്‍ ജാവയുടെ ഏത് വേര്‍ഷനാണ് ഉപയോഗിക്കുന്നത് എന്നറിയാന്‍ ഈ സൈറ്റില്‍ പോവുക.

http://zulu.zscaler.com/research/java_version.html

ജാവ സംബന്ധിച്ച പ്രശ്നങ്ങള്‍ കംപ്യൂട്ടറിനെ ബാധിക്കാതിരിക്കാന്‍ ഒന്നുകില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്യുക. വേര്‍ഷന്‍ 7 ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ 6 ലേക്ക് ഡൗണ്‍ഗ്രേഡ് ചെയ്യുക.

ക്രോമില്‍ ജാവ ഡിസേബിള്‍ ചെയ്യാന്‍ chrome://plugins എന്ന് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഡിസ്പ്ലേ ചെയ്യുന്ന ലിസ്റ്റില്‍ നിന്ന് ജാവ കണ്ടെത്തി ഡിസേബിള്‍ ക്ലിക്ക് ചെയ്യുക.

ഫയര്‍ ഫോക്സില്‍ about:addons എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. അതില്‍ ജാവ കണ്ടെത്തി ഡിസേബിള്‍ ചെയ്യുക.

ഓപ്പറയില്‍ opera:plugins എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. അതില്‍ ജാവ കണ്ടെത്തി ഡിസേബിള്‍ ചെയ്യുക.

Comments

comments