എംപ്റ്റി ഫോള്‍ഡറുകള്‍ കണ്ടെത്താം


കംപ്യൂട്ടറുകളില്‍ സ്ഥിരമായി വര്‍ക്കുചെയ്യുന്നവര്‍ക്ക് പലപ്പോഴും ഉണ്ടാകുന്ന ഒരു കൈപ്പിഴയാണ് അനാവശ്യമായി ഫോള്‍ഡറുകള്‍ നിര്‍മ്മിക്കുക എന്നത്. അബദ്ധത്തിലൊക്കെ ന്യു ഫോള്‍ഡര്‍ ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും പുതിയ ഫോള്‍ഡറുകള്‍ ക്രിയേറ്റ് ചെയ്യപ്പെടുകയും ചെയ്യും. എന്നാല്‍ ഇത്തരം ഫോള്‍ഡറുകളില്‍ ഫയലുകളൊന്നും കാണുകയുമില്ല. തിരക്കിട്ട ജോലികള്‍ക്കിടയില്‍ പലപ്പോഴും ഈ ഫോള്‍ഡറുകളൊക്കെ തുറന്ന് നോക്കേണ്ടിയും വരും.

VanityRemover - Compuhow.com

ഇത്തരം അനാവശ്യമായ ഫോള്‍ഡറുകളെ കണ്ടെത്തി ഒഴിവാക്കാനുള്ള ഒരു പ്രോഗ്രാമാണ് Vanity Remover. ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഒരു ഫോള്‍ഡറോ, ഡ്രൈവോ സെലക്ട് ചെയ്ത് എംപ്റ്റി ഫോള്‍ഡറുകള്‍ കണ്ടെത്താം. ഈ പ്രോഗ്രാം അത്തരം ഫോള്‍ഡറുകള്‍ കണ്ടെത്തി ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്തുകൊള്ളും.
അവസാനഘട്ടത്തില്‍ സ്കാന്‍ ചെയ്ത ഫോള്‍ഡറുകളുടെ എണ്ണവും, ഡെലീറ്റ് ചെയ്തവയുടെ എണ്ണവും ഡിസ്പ്ലേ ചെയ്യും.
വളരെ ഉപകാരപ്രദമായ ഒരു ചെറിയ പ്രോഗ്രാമാണിത്.

http://vanityremover.codeplex.com/

Comments

comments