ഗൂഗിള്‍ പ്ലസ് ഇമെയില്‍ സംവിധാനം തടയാം


Google plus email - Compuhow.com

ഗൂഗിള്‍ എന്തൊക്കെ പുതിയ സംവിധാനങ്ങളാണ് കൊണ്ടുവരുക എന്നത് ഊഹിക്കാന്‍ പോലും പറ്റില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജിമെയിലില്‍ വലിയ മാറ്റങ്ങളാണ് വന്നത്. എന്നാലിപ്പോള്‍ ഏറ്റവും പുതിയ ഒരു പരിഷ്കാരം ജിമെയിലുമായി ബന്ധപ്പെട്ട് വന്നിരിക്കുന്നത് ഗൂഗിള്‍ പ്ലസില്‍ നിന്ന് ഇമെയില്‍ അയക്കാമെന്നതാണ്.

ഇത് ശരിക്കുമൊരു അലോസരം തന്നെയാവാനാണ് സാധ്യത. കാരണം ഗൂഗിള്‍ പ്ലസിലെ ഫ്രണ്ട്സിനൊക്കെ ഇമെയില്‍ അയക്കാം എന്ന് വരുന്നത് ചിലപ്പോള്‍‌ നിങ്ങളുടെ ഇന്‍ബോക്സ് നിറയാനിടയാക്കും. ഈ ഇടപാട് വഴി ഇമെയില്‍ പരസ്യമാവുകയും ചെയ്യും. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ തമാശക്കളി, ഇമെയിലിന്‍റെ കാര്യത്തില്‍ ആരും തന്നെ ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം.

വേണമെങ്കില്‍ ഈ സംവിധാനം ഡിസേബിള്‍ ചെയ്യാനാവും. അത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക. ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് settings തുറക്കുക.
General ടാബില്‍ Email via Google+ എന്നത് കാണുക.

Who can email you via your Google+ profile? എന്നതിന് നേരെയുള്ള ഡ്രോപ്പ് ഡൗണ്‍ മെനു സെലക്ട് ചെയ്ത് നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നടത്താം.

Anyone on Google+, Extended Circles, Circles, No One എന്നിങ്ങനെ ഒപ്ഷനുകളുണ്ട്. ഇതിലൊന്ന് സെലക്ട് ചെയ്ത് സേവ് ചെയ്യുക.

പ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം പരിഹാരമാര്‍ഗ്ഗവും ഗൂഗിള്‍ അപ്പോള്‍ തന്നെ തരുന്നുണ്ട്……!!!!

Comments

comments