ഇമെയില്‍ വൈറസ് അറ്റാക്കിനെ കരുതിയിരിക്കുക


email attack - Compuhow.com
സൈറ്റുകളില്‍ സന്ദര്‍ശനം നടത്തുന്നത് വഴി മാത്രമല്ല ഇമെയിലുകള്‍ തുറക്കുന്നതിലൂടെയും വൈറസുകള്‍ സിസ്റ്റത്തിലെത്തുകയും വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യാം. മിക്ക ഇമെയില്‍ സര്‍വ്വീസുകളും ഇമെയിലുകള്‍ പരിശോധിച്ച് വൈറസ് ഇല്ല എന്ന് ഉറപ്പ് വരുത്താറുണ്ട്. എങ്കില്‍ പോലും ദിനം പ്രതി അനേകം വൈറസ് അറ്റാക്കുകള്‍ നടക്കുന്നുണ്ട്. ഇവ കണ്ടെത്താനും തിരിച്ചറിയാനും ഉള്ള ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

1.എക്സ്റ്റന്‍ഷനുകള്‍ – വിന്‍ഡോസില്‍ അനേകതരം ഫയല്‍ എക്സ്റ്റന്‍ഷനുകളുണ്ട്. ഉദാഹരണത്തിന് .exe പോലുള്ളവ ഇമെയിലുകളില്‍ അറ്റാച്ച് ചെയ്യാനാവില്ല. .msi, .bat, .com, .cmd, .hta, .scr, .pif, .reg, .js, .vbs, .wsf തുടങ്ങിയവയൊക്കെ കോഡുകള്‍ റണ്‍ ചെയ്യുന്നവയാണ്. macros ഉള്ള ഓഫീസ് ഫയലുകളിലും അപകടമുണ്ടാകാം. ഉദാഹരണത്തിന് .docx, .xlsx, .pptx എന്നിവയൊക്കെ കുഴപ്പമില്ല. എന്നാല്‍ .docm, .xlsm, .pptm എന്നിങ്ങനെയാണെങ്കില്‍ പ്രശ്നമാകും.

2. സിപ് – ഇമെയില്‍ അറ്റാച്ച് മെന്‍റുകള്‍‌ സിപ് ഫയലായി വരുന്നതിലും വൈറസ് സാന്നിധ്യമുണ്ടാകാം. പാസ് വേഡ് പ്രൊട്ടക്ഷന്‍, എന്‍‌ക്രിപ്ഷന്‍ എന്നിവ സ്കാനിംഗില്‍ വൈറസ് കണ്ടെത്തുന്നതിന് തടസമാകും.

3. അയക്കുന്നയാള്‍ – മെയില്‍ കണ്ടാലുടനെ തുറന്ന് നോക്കാതെ ആരാണ് അയച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. അപരിചിതമായതോ, ദുരൂഹമായ പേരോ, അഡ്രസോ ഉള്ള മെയിലുകള്‍ നേരെ ചവറ്റ് കുട്ടയിലേക്ക് വിട്ടാല്‍ ചിലപ്പോള്‍ കാര്യം പരിഹരിക്കപ്പെടും.

4. പിഷിംഗ് – ചിലപ്പോള്‍ പരിചയമുള്ള മെയിലുകളില്‍ നിന്ന് തന്നെ തട്ടിപ്പ് മെയില്‍ വരാം. ഉദാഹരണത്തിന് ഒരു സുഹൃത്തിന്‍റെ മെയിലില്‍ നിന്ന് പണം ആവശ്യപ്പെട്ടുള്ളത്. ലോട്ടറി, ബാങ്ക് ഡെപ്പോസിറ്റ് വീണ്ടെടുക്കല്‍ രീതിയിലുള്ള മെയിലുകള്‍ സര്‍വ്വ സാധാരാണമാണ്.

5. വിശ്വസനീയത – ഒരു മെയില്‍ തുറന്നാല്‍ അതില്‍ കാണുന്ന അറ്റാച്ച് മെന്റുകളൊക്കെ നേരിട്ട് തുറക്കാതിരിക്കുക. അവയുടെ വിശ്വാസ്യത കൂടി പരിഗണിക്കുക. വെറുമൊരു ഇമേജ് തുറക്കുന്നത് വഴിയാകും നിങ്ങളും തട്ടിപ്പിനിരയാകുന്നത്.

Comments

comments