ഇമെയില്‍ അറ്റാച്ച്മെന്‍റുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാം


ഏറെ ഉപയോഗിക്കപ്പെടുന്ന ഇമെയില്‍ സര്‍വ്വീസുകളില്‍ഡ മുന്‍പന്തിയിലാണ് ജിമെയില്‍. ജിമെയില്‍ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ തേര്‍ഡ് പാര്‍ട്ടി ടൂളുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ അറ്റാച്ച്മെന്‍റുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് docTrackr.
ഇത് ഉപയോഗിച്ച് അറ്റാച്ച്മെന്‍റുകള്‍ പ്രിന്‍റ് ചെയ്യുക, കോപ്പി പെര്‍മിഷനുകള്‍ നല്കുക തുടങ്ങി ഡെലീറ്റ് ചെയ്യാന്‍ വരെ സാധിക്കും.
gmail do checkr - Compuhow.com
ഇത് ഉപയോഗിക്കാന്‍ ആദ്യം docTrackr എക്സ്റ്റന്‍ഷന്‍ ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം,. ശേഷം ജിമെയിലില്‍ ലോഗിന്‍ ചെയ്യുക. ഡിഫോള്‍ട്ടായ അറ്റാച്ച്മെന്‍റ് ഐക്കണിന് സമീപത്തായി ഒരു secure attachment ഐക്കണ്‍ തുടര്‍ന്ന് കാണാനാവും. ഇതില്‍ ആദ്യ തവണ ക്ലിക്ക് ചെയ്യുമ്പോള്‍ ഇമെയില്‍ വിവരങ്ങള്‍ നല്കി സൈന്‍ ഇന്‍ ചെയ്യണം.

നിലവില്‍ പി.ഡി.എഫ് ഫയലുകള്‍ക്കേ ഈ സര്‍വ്വീസ് ലഭിക്കൂ. ഇമെയില്‍ അറ്റാച്ച് ചെയ്ത് അയക്കുമ്പോള്‍ വരുന്ന പോപ് അപ് ബോക്സില്‍ എത്ര നാളത്തേക്ക് ഫയല്‍ ലഭ്യമാക്കാം എന്ന് സെല്ക്ട് ചെയ്യാനാവും.
കൂടാതെ അറ്റാച്ച് മെന്‍റുകളെ സംബന്ധിച്ച ഏറെ വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. എപ്പോള്‍ അത് കണ്ടു, ഡൗണ്‍ലോഡ് ചെയ്തു തുടങ്ങിയ വിവരങ്ങളൊക്കെ ട്രാക്ക് ചെയ്യാനാവും.

DOWNLOAD

Comments

comments