പി.ഡി.എഫ് എഡിറ്റിംഗ് ക്രോമില്‍ തന്നെ !


പിഡിഎഫ് ഫയലുകള്‍ ഏറെ ഉപയോഗിക്കപ്പെടുന്നതാണ്. ഷെയര്‍ ചെയ്യുന്നതിന് സൗകര്യപ്രദവുമാണ് ഇവ. എന്നാല്‍ പലപ്പോഴും പി.ഡി.എഫ് ഫയലുകള്‍ എഡി‌റ്റ് ചെയ്യേണ്ടതായി വരാം. എന്നാല്‍ അതിന് അഡോബി പിഡിഎഫ് എഡിറ്റര്‍ പോലുള്ള വലിയ പ്രോഗ്രാമുകള്‍ ആവശ്യമാവും. എന്നാല്‍ ഇത്തരം പ്രോഗ്രാമുകളൊന്നുമില്ലാതെ ഒരു ക്രോം എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഇത് ചെയ്യാനാവും. Notable PDF ആണ് ഇക്കാര്യത്തില്‍ സഹായിക്കുക.

Notable-PDF - Compuhow.com
പിഡിഎഫ് ഫയലുകള്‍ തുറക്കുക, അനോട്ടേഷന്‍ നല്കുക, കമന്‍റുകള്‍ ചേര്‍ക്കുക, ടെക്സ്റ്റ് ഹൈലൈറ്റ് ചെയ്യുക, ഫൈനല്‍ ഫയല്‍ പിഡിഎഫ് ആയോ ടെക്സ്റ്റായോ സേവ് ചെയ്യുക എന്നിവ ഇതുവഴി സാധിക്കും.

എന്നാല്‍ ഇത് ഉപയോഗിക്കാന്‍ ഒരു അക്കൗണ്ട് നിര്‍മ്മിക്കേണ്ടതുണ്ട്. ഡെസ്ക്ടോപ്പില്‍ നിന്ന് ഫയല്‍ ഡ്രാഗ് ചെയ്ത് ബ്രൗസറിലേക്കിടുക. ഒരു ലിങ്ക് തുറക്കാന്‍ ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Notable PDF ക്ലിക്ക് ചെയ്യുക.

ഒരു ഫുള്‍ പ്രോഗ്രാമിലേതിന് സമാനമായ ഇന്‍റര്‍ഫേസാണ് ബ്രൗസറില്‍ കാണാനാവുക.കമന്റ്, ഹൈലൈറ്റിങ്ങ്, സ്ട്രൈക്ക് ചെയ്യുക തുടങ്ങിയവയ്ക്കുള്ള ഐക്കണുകള്‍ വശത്തായി കാണാം.
ഫയലില്‍ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞാല്‍ ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്ത് സേവ് ഒപ്ഷന്‍ തെരഞ്ഞെടുക്കുക.

DOWNLOAD

Comments

comments