ഗൂഗിള്‍ ഡ്രൈവ് വീഡിയോ എഡിറ്റിംഗ് ക്രോം ബ്രൗസറില്‍

ക്ലൗഡ് സ്റ്റോറേജ് സാധാരണമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയതോടെ എല്ലാത്തരം ഫയലുകളും അതിലേക്ക് അപ്‍ലോഡ് ചെയ്തുതുടങ്ങി. കംപ്യൂട്ടരില്‍ പ്രത്യേകിച്ച് പ്രോഗ്രാമുകളൊന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ അത്യാവശ്യം കാര്യങ്ങളെല്ലാം നെറ്റില്‍ തന്നെ ചെയ്യാനുമാകും.
നിങ്ങള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് വീഡിയോ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ക്രോം ബ്രൗസറില്‍ വെച്ച് തന്നെ എഡിറ്റ് ചെയ്യാനാവുന്ന ഒരു ആപ്ലിക്കേഷനാണ് WeVideo Chrome app.
Google drive video editing - Compuhow.com
ഇതുവഴി മറ്റ് വീഡിയോ എഡിറ്ററുകള്‍ ഉപയോഗിക്കാതെ തന്നെ വീഡിയോ എഡിറ്റ് ചെയ്യാം. ഇതിനായി ആദ്യം WeVideo Chrome app കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
ഇത് തുറന്ന് ഒരു പേര് നല്കി Create Project എന്നിടത്ത് ക്ലിക്ക് ചെയ്യുക.
മൂന്ന് എഡിറ്റിംഗ് മോഡുകളാണ് ഇതിലുള്ളത്. Storyboard, Time line, Advanced timeline എന്നിവയാണിവ.

തുടര്‍ന്ന് വീഡിയോ ഇതിലേക്ക് അപ്‍ലോഡ് ചെയ്യണം. ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് മാത്രമല്ല, ഡ്രോപ്പ് ബോക്സ്, ബോക്സ് തുടങ്ങിയവയില്‍ നിന്നൊക്കെ വീഡിയോ അപ് ലോഡ് ചെയ്യാം.

ഏതാനും മിനുട്ടുകള്‍ക്കകം ഇത് പ്രൊസസ് ചെയ്യപ്പെടും. ഏറെക്കുറെ വിന്‍ഡോസ് മൂവിമേക്കറിന് സമാനമായ ഇന്‍റര്‍ഫേസാണ് ഇതിന്. ഇതില്‍ ടൈം ലൈനില്‍ ക്രോപ്പ് ചെയ്യാനും, ഡെലീറ്റ് ചെയ്യാനുമാകും. ഓഫ് ലൈന്‍ വീഡിയോ എഡിറ്ററുകളിലുള്ള പോലെ തന്നെ ട്രാന്‍സിഷന്‍ ഇഫക്ടുകളും ഇതില്‍ ആഡ് ചെയ്യാനാവും.

എഡിറ്റ് ചെയ്ത വീഡിയോ Publish ല്‍ ക്ലിക്ക് ചെയ്ത് എക്സ്പോര്‍ട്ട് ചെയ്യാം.

DOWNLOAD

Leave a Reply

Your email address will not be published. Required fields are marked *