ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍ ഓഫ്‍ലൈനായി എഡിറ്റ് ചെയ്യാം


Google Drive - Compuhow.com
ഫയലുകള്‍ ക്ലൗഡ് സ്റ്റോറേജുകളില്‍ സേവ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അതിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു സര്‍വ്വീസാണ് ഗൂഗിള്‍ ഡ്രൈവ്. ക്ലൗഡാണെങ്കിലും ഓഫ്‍ലൈനായും ഗുഗിള്‍ ഡ്രൈവില്‍ സേവ് ചെയ്ത ഫയലുകള്‍ എഡിറ്റ് ചെയ്യാനാവും.

അത് എങ്ങനെയെന്ന് നോക്കാം.
ആദ്യം ഡ്രൈവില്‍ സൈന്‍ ഇന്‍ ചെയ്യുക.
ഇടത് വശത്തെ മെനുവില്‍ താഴെ More ക്ലിക്ക് ചെയ്യുക. Offline ക്ലിക്ക് ചെയ്യുക.

ബ്രൗസറിലേക്ക് ഡ്രൈവ് വെബ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതിന് Get the app ക്ലിക്ക് ചെയ്യുക.
കണ്‍ഫര്‍മേഷന്‍ വന്നാല്‍ Add ക്ലിക്ക് ചെയ്യുക.

ഇത് പൂര്‍ത്തിയായാല്‍ ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യാന്‍ ബുക്ക്മാര്‍ക്ക് ബാറിലെ Apps ല്‍ ക്ലിക്ക് ചെയ്യുക.
ഇനി ഗൂഗിള്‍ ഡ്രൈവ് തുറന്ന് Enable Offline ക്ലിക്ക് ചെയ്യുക. ഇത് ചെയ്താല്‍ നിങ്ങളുടെ ഫയല്‍ ഓഫ് ലൈന്‍ എഡിറ്റിംഗിനായി സിങ്ക് ചെയ്യപ്പെടും.

എഡിറ്റ് ചെയ്യേണ്ടി വരുമ്പോള്‍ Apps -> Google Drive എടുക്കുക. എഡിറ്റ് ചെയ്ത് കഴിഞ്ഞ് നോക്കുമ്പോള്‍ ഒരു സ്പാര്‍ക്ക് ചിഹ്നം മുകളില്‍ കാണാനാവും. ഇത് ഓഫ്‍ലൈന്‍ മോഡിലാണ് എന്ന് മനസിലാക്കുന്നതിനായാണ്. നിങ്ങള്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുമ്പോള്‍ ഫയലില്‍ സിങ്ക് ചെയ്യപ്പെടും.

Comments

comments