പി.ഡി.എഫില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം…എഡിറ്റ് ചെയ്യാം


മിക്കവാറും എല്ലാ ഡിവൈസുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോര്‍മാറ്റാണ് പി.ഡി.എഫ്. ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ഷെയര്‍ ചെയ്യാമെന്നതിനാല്‍ പി.ഡി.എഫ് ഫയലുകള്‍ വിപുലമായി ഉപയോഗിക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ പി.ഡി.എഫ് ഫയലുകള്‍ എഡിറ്റ് ചെയ്യാനും, സ്പ്ലിറ്റ് ചെയ്യാനും ഏറെ പ്രോഗ്രാമുകള്‍ ഉപയോഗിക്കപ്പെടുന്നു. ഇത്തരത്തില്‍ പി.ഡി.എഫ് എഡിറ്റിംഗ് സാധ്യമാക്കുന്ന ഒരു പ്രോഗ്രാമാണ് PDF Eraser.

PDF-Eraser - Compuhow.com
ഈ ഫ്രീ വിന്‍ഡോസ് പ്രോഗ്രാം ഉപയോഗിച്ച് പി.ഡി.എഫ് ഫയലില്‍ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത നീക്കം ചെയ്യാനും, ഇമേജുകള്‍ ചേര്‍ക്കാനുമൊക്കെ സാധിക്കും. പല ഫയലുകളായി സ്പ്ലിറ്റിംഗും ഇതില്‍ സാധ്യമാണ്.

മറ്റ് പി.ഡി.എഫ് എഡിറ്ററുകളില്‍ നിന്ന് അല്പം വ്യത്യസ്ഥമാണ് PDF Eraser. ഇതില്‍ ഇമേജ് ഫയലായാണ് പി.ഡി.എഫ് തുറക്കുക. ഇവിടെ മൂന്ന് വ്യത്യസ്ഥ തരം ഇറേസറുകള്‍ കാണാം. സ്മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ. കൂടാതെ കസ്റ്റം വാല്യു നല്കി നിങ്ങളുടെ ആവശ്യാനുസരണം ഇറേസര്‍ നിര്‍മ്മിക്കുകയുമാകാം. ഇമേജുകള്‍ ഇതിലേക്ക് ചേര്‍ക്കാം. പേജുകള്‍ റൊട്ടേറ്റ് ചെയ്യാം. അവസാനം സേവ് ചെയ്യുമ്പോള്‍ ഇമേജ് വീണ്ടും പി.ഡി.എഫ് ആയി മാറും.
ഫയലില്‍ നിന്ന് ഒരു ഭാഗം കട്ട് ചെയ്ത് പുതിയ ഫയലായി സേവ് ചെയ്യാനും ഇതില്‍ സാധിക്കും.

http://www.pdferaser.net/

Comments

comments