എളുപ്പത്തില്‍ മികച്ച ഗൂഗിള്‍ സെര്‍ച്ച് നടത്താന്‍…


നിങ്ങള്‍ ഒരു വിഷയത്തെ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ മില്യണ്‍ കണക്കിന് റിസള്‍ട്ടുകളാണ് ലഭിക്കുക. പക്ഷേ നിങ്ങളുദ്ദേശിക്കുന്ന ഫലം അത് നല്കണമെന്നില്ല. അതിന് പരിഹാരമായി നാരോ സെര്‍ച്ച് നടത്താം. കൂടുതല്‍ വിശദാംശങ്ങള്‍ നല്കി സെര്‍ച്ച് ചെയ്താല്‍ കൂടുതല്‍ ആക്യുറേറായ വിവരം ലഭിക്കും.
സൈറ്റ് സെര്‍ച്ച് ചെയ്യാന്‍..
ഒരു പ്രത്യേക സൈറ്റിനായി സെര്‍ച്ച് ചെയ്യുകയാണെങ്കില്‍ അതിന്റെ സെര്‍ച്ചില്‍ site:somelink.com എന്ന് നല്കുക.
ഉദാഹരണത്തിന് മൈക്രോസോഫ്റ്റിന്റെ സൈറ്റില്‍ തിരയാനാണെങ്കില്‍ സബ്ജക്ടിനൊപ്പം Site:microsoft.com എന്ന് നല്കുക.
Intitle:/allintitle:
ഒരു പേജിന്റെ ടൈറ്റിലില്‍ നിങ്ങള്‍ തിരയുന്ന വാക്കുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ഇത് ഉപയോഗിക്കാം.
ഉദാ..allintitle:windows tips
inurl:/allinurl:
മുകലിലേതുപോലെ യു.ആര്‍.എലില്‍ സെര്‍ച്ച് ചെയ്യാനാണിത്. ഉദാ. allinurl:google faq
അതുപോലെ ഒരു പ്രത്യേക ഫയല്‍ ടൈപ്പ് തിരയുകയാണ് നിങ്ങളെങ്കില്‍ ഫയല്‍ എക്സ്റ്റന്‍ഷന്‍ കൂടി നല്കി സെര്‍ച്ച് ചെയ്യുക.
ഉദാ..filetype : pdf

Comments

comments