ട്രാക്ക്പാഡുപയോഗിച്ച് എളുപ്പത്തില്‍ ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്യാം


ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവര്‍ ഏറെ പേരും ഡ്രാഗ് ആന്‍ഡ് ഡ്രോപ്പിന് രണ്ട് കയ്യും ഉപയോഗിക്കും. ഒരു കൈ ട്രാക്ക്പാഡ് ബട്ടണില്‍ അമര്‍ത്താനും മറ്റേ കൈ ഡ്രാഗ് ചെയ്യാനും. എന്നാല്‍ ലെഫ്റ്റ് സൈഡ് ഉപയോഗിക്കാതെ ഡ്രാഗ് ചെയ്യാനുള്ള സംവിധാനം വിന്‍ഡോസ് 7 ല്‍ സെറ്റ് ചെയ്യാം,
ക്ലിക്ക് ലോക്ക് ഉപയോഗിച്ചാല്‍ ഈ പ്രവൃത്തി എളുപ്പത്തില്‍ ചെയ്യാം.
വിന്‍ഡോസ് 7 ല്‍ ഇത് ചെയ്യാന്‍ Windows orb ക്ലിക് ചെയ്ത് Control Panel എടുക്കുക.

Mouse സെക്ഷനില്‍ ക്ലിക് ചെയ്ത് Mouse properties എടുക്കുക. അതില്‍ buttons ടാബ് എടുക്കുക.

Click Lock ഓണ്‍ ചെയ്യുക. Settings ല്‍ ക്ലിക്ക് ചെയ്ത് എത്രനേരം ക്ലിക്ക് ചെയ്ത് പിടിക്കണം എന്ന സെറ്റിങ്ങ്‌സില്‍ നല്കാം.

OK നല്കുക.

Comments

comments