വിന്‍ഡോസില്‍ ഒരു ഡൗണ്‍ലോഡ് മാനേജര്‍ – EagleGet


EagleGet - Compuhow.com
ഇന്റര്‍നെറ്റില്‍ നിന്ന് സ്ഥിരം ഡൗണ്‍ലോഡിങ്ങ് നടത്തുന്നവരൊക്കെ ഏതെങ്കിലും ഡൗണ്‍ലോഡ് മാനേജര്‍ പ്രോഗ്രാം ഉപയോഗിക്കുന്നവരായിരിക്കും. ഫയര്‍ഫോക്സ്, ക്രോം എന്നിവയിലൊക്കെ ഇന്‍ബില്‍റ്റ് ബ്രൗസറുകളുണ്ടെങ്കിലും അവ പ്രമുഖ ഡൗണ്‍ലോഡ് മാനേജേഴ്സിന്‍റെ അടുത്തെത്തില്ല. ഇവയില്‍ നിരവധി അഡ്വാന്‍സ്ഡ് ഫീച്ചറുകളുണ്ട്.

തികച്ചും ഫ്രീയായി വിന്‍ഡോസില്‍ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് EagleGet. ഓട്ടോമാറ്റിക്കായി ഫയലുകളെ കാറ്റഗറൈസ് ചെയ്യാന്‍ ഈ പ്രോഗ്രാമിനാവും. ലളിതമായ ഇന്‍റര്‍ഫേസ് എടുത്ത് പറയേണ്ടുന്ന ഒരു സവിശേഷതയാണ്. ഡൗണ്‍ലോഡിങ്ങ് ആരംഭിച്ചാല്‍ പ്രോഗ്രസും, ട്രാന്‍സ്ഫര്‍‌ റേറ്റും കാണിക്കും.

എടുത്ത് പറയേണ്ടുന്ന മറ്റൊരു സവിശേഷത ഇതില്‍ ഒരു ആഡ് ഫ്രീ വീഡിയോ സ്നിഫര്‍ ഉണ്ടെന്നതാണ്. ഇത് ഉപയോഗിച്ച് സ്ട്രീമിങ്ങ് വീഡിയോകള്‍ സേവ് ചെയ്യാനാവും.

റെഗുലര്‍ ഡൗണ്‍‌ലോഡുകള്‍ ഓട്ടോമാറ്റിക്കായും, മാനുവലായും ചെയ്യാനാവും. മാനുവലായി ചെയ്യാന്‍ ലിങ്ക് കോപ്പി-പേസ്റ്റ് ചെയ്ത് Add Download ക്ലിക്ക് ചെയ്യുക.
ബ്രൗസറുമായി യോജിച്ച് ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങും സാധ്യമാകും. അതിന് ലിങ്കിന് മുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Download with Eagleget സെലക്ട് ചെയ്യുക.

http://www.eagleget.com/

Comments

comments