മൂവി ഡിവിഡി മേക്കര്‍


പലരുടെ കയ്യിലും ഇഷ്ടപ്പെട്ട വീഡിയോകളുടെ വന്‍ശേഖരം ഉണ്ടായിരിക്കും. എന്നാല്‍ കംപ്യൂട്ടറില്‍ കാണുന്നതിനേക്കാള്‍ വീഡിയോകള്‍ ടെലിവിഷനില്‍ കാണുന്നതാവും ഒരു പക്ഷേ നിങ്ങള്‍ക്കിഷ്ടം. ഇതിന് നിങ്ങള്‍ ഫയലുകള്‍ ഒരു ഡി.വി.ഡിയിലേക്ക് ബേണ്‍ ചെയ്യുക എന്നതാണ് എളുപ്പവഴി. ഡിവിഡി ഓതറിങ്ങിനും, ബേണിംഗിനും മികച്ച ഒരു പ്രോഗ്രാമാണ് DVD Author Plus .

ബില്‍റ്റ് ഇന്‍ ഫയല്‍ ബ്രൗസര്‍ ഉപയോഗിച്ചോ, ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ് ചെയ്തോ ഫയല്‍ സെലക്ട് ചെയ്യാം. വീഡിയോ ക്വാളിറ്റി, സിംഗിള്‍ ലെയര്‍,ഡബിള്‍ ലെയര്‍ എന്നിവ സെറ്റു ചെയ്യുകയും ചെയ്യാം. രണ്ടാം സ്റ്റെപ്പില്‍ ബേണിംഗ് സ്പീഡും നല്കാം. Avi, Mpeg-4, Divx, Mov, Wmv ,Vob എന്നീ ഫോര്‍മാറ്റുകളെ ഇത് പിന്തുണക്കും. എളുപ്പത്തില്‍ ഡി.വി.ഡി മൂവി നിര്‍മ്മിക്കാന്‍ ഈ പ്രോഗ്രാം ഉപകാരപ്പെടും.
http://www.deskshare.com/dvd-authoring-burning-software.aspx

Comments

comments