Dspeech വിന്‍ഡോസില്‍ ടെക്സ്റ്റ് വായിച്ച് കേള്‍ക്കാം


നിരവധി ടെകസ്റ്റ് ടു സ്പീച്ച് പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. ഇവയില്‍ ചിലത് പണം നല്കേണ്ടതും, ചിലത് ഫ്രീയുമാണ്. Dspeech എന്നത് ഫ്രീയായി ലഭിക്കുന്ന ഒരു പ്രോഗ്രാമാണ്. വളരെ ലൈറ്റ് വെയ്റ്റായ പ്രോഗ്രാമാണിത്. ഇതിന് ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ല. ഔട്ട് പുട്ടായി ലഭിക്കുന്ന വോയ്സ് OGG, WMA, MP3, ACC, WAV എന്നീ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാന്‍ സാധിക്കും. വ്യത്യസ്ഥങ്ങളായ ശബ്ദങ്ങള്‍ ഇതില്‍ തെരഞ്ഞെടുക്കാം. കൂടുതലായി വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. സ്വരത്തിന്‍റെ സ്പീഡ്, പിച്ച്, എന്നിവയും അഡ്ജസ്റ്റ് ചെയ്യാം. വോക്കല്‍ റെക്കഗ്നിഷനും ഇത് സപ്പോര്‍ട്ട് ചെയ്യും. വളരെ ചെറുതാണെന്നതും, ഇന്‍സ്റ്റലേഷന്‍ ആവശ്യമില്ലെന്നതുമാണ് ഈ പ്രോഗ്രാമിന്‍റെ എടുത്ത് പറയേണ്ടുന്ന സവിശേഷതകള്‍.
Windows NT /2000 / XP /Vista എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും.

http://dimio.altervista.org/eng/

Comments

comments