ഡ്രൈവര്‍ അപ്ഡേഷനുകള്‍ എളുപ്പമാക്കാന്‍ Driver Easy


കംപ്യൂട്ടറില്‍ നിരവധി ഡിവൈസുകള്‍ ഉപയോഗിക്കാറുണ്ട്. അവയ്ക്കൊക്കെ ഡ്രൈവര്‍ പ്രോഗ്രാമുകളുമുണ്ട്. കംപ്യൂട്ടര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവ കാലികമായി അപ്ഡേറ്റ് ചെയ്യുന്നത് വളരെ നല്ലതാണ്. പലരും ഇക്കാര്യം ശ്രദ്ധിക്കാറേയില്ല എന്നതാണ് വാസ്തവം. കമ്പനികള്‍ സമയാസമയങ്ങളില്‍ പുറത്തിറക്കുന്ന അപ്‍ഡേറ്റുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തി ഇന്‍സ്റ്റാള്‍ ചെയ്യലും അത്ര എളുപ്പമുള്ള കാര്യമല്ല. ഈ ജോലി എളുപ്പമാക്കാനാണ് Driver Easy സഹായിക്കുക.
Driver easy - Compuhow.com
വിന്‍ഡോസ് എക്സ്.പി മുതല്‍ വിന്‍ഡോസ് 8 വരെ ഇത് സപ്പോര്‍ട്ട് ചെയ്യും. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയില്‍ Scan Now എന്നിടത്ത് ക്ലിക്ക് ചെയ്യുക.
സിസ്റ്റം സ്കാന്‍ ചെയ്ത് വിശദാംശങ്ങള്‍ കാണിക്കും. അവിടെ Get Drivers എന്നിടത്ത് ക്ലിക്ക് ചെയ്യാം. ഇവ ഡൗണ്‍ലോഡായ ശേഷം Install ക്ലിക്ക് ചെയ്യുക.
വളരെ എളുപ്പത്തില്‍ ഡ്രൈവര്‍ പ്രോഗ്രാമുകള്‍ അപ് ഡേറ്റ് ചെയ്യാന്‍ ഈ പ്രോഗ്രാം സഹായിക്കും.

DOWNLOAD

Comments

comments