വി.എല്‍.സി പ്ലെയര്‍ ഉപയോഗിച്ച് യുട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം


യുട്യൂബില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ധാരാളം പ്രോഗ്രാമുകള്‍ ഫ്രീയായി ലഭിക്കും. എന്നാല്‍ ഇവ പലതും ഉപദ്രവകരമാകും. ബ്രൗസറില്‍ ടൂള്‍ബാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, ഹോം പേജ് മാറ്റുക എന്നിങ്ങനെ പല പ്രവര്‍ത്തികളും കൂടാതെ മാല്‍വെയറുകളും ചില പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യും.
ഇത്തരം പ്രോഗ്രാമുകളൊന്നും ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്യാം. ഇത് എങ്ങനെയെന്ന് നോക്കാം.
ആദ്യം യൂട്യൂബില്‍ പോയി വീഡിയോയുടെ യുആര്‍.എല്‍ കോപ്പി ചെയ്യുക
vlc പ്ലെയര്‍ഓപ്പണ്‍ ചെയ്ത് Media > Open a network stream എടുത്ത് network url എന്നിടത്ത് വീഡിയോ യു.ആര്‍.എല്‍ പേസ്റ്റ് ചെയ്യുക

ഇനി tools ല്‍ media information ല്‍ location കോപ്പി ചെയ്യുക

ഇനി ബ്രൗസറില്‍ ഈ ലൊക്കേഷന്‍ പേസ്റ്റ് ചെയ്യുക. എന്റര്‍ അമര്‍ത്തുക. ബ്രൗസര്‍ വിന്‍ഡോയില്‍ വീഡിയോ പ്ലേ ആകും. ഇതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക.

Comments

comments