യുട്യൂബ് പ്ലേലിസ്റ്റുകള്‍ ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാം


Download youtube plalists - Compuhow.com
ചില യുട്യൂബ് വീഡിയോകള്‍ ഏറെ ദൈര്‍ഘ്യമുള്ളവയാകും. അവ പലപ്പോഴും ഒറ്റയിരിപ്പിന് കണ്ട് തീര്‍ക്കാനാവുകയുമില്ല. ഇപ്പോള്‍ മിക്കവരും ടെലിവിഷന്‍ പ്രോഗ്രാമുകളൊക്കെ കാണുന്നത് യുട്യൂബിലാവും. ചിലരാകട്ടെ യുട്യൂബില്‍ നിന്ന് വീഡിയോ ഡൗണ്‍ലോഡ് ചെയ്താവും കാണാറ്. യുട്യൂബ് പ്ലേലിസ്റ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പല വഴികളുണ്ട്. ഓരോന്നായി വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം എളുപ്പത്തില്‍ ഒരു ലിസ്റ്റ് മുഴുവനുമായി ഡൗണ്‍ലോഡ് ചെയ്യാനാവും. അതിന് സാധിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.

ഫയര്‍ഫോക്സ് ബ്രൗസറും, Download them all , ByTubeD bulk YouTube video downloader‌ എന്നീ ആഡോണുകളുമാണ് ഇവിടെ ഉപയോഗിക്കുന്നത്.

ByTubeD playlist downloader വഴി ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന എല്ലാ ലിസ്റ്റുകളും ഒരുമിച്ച് ചേര്‍ക്കാം. അത് എല്ലാ ലിങ്കുകളും ഉള്‍പ്പെടുന്ന ഒരു എച്ച്.ടി. എം.എല്‍ ലിസ്റ്റ് തയ്യാറാക്കും. അത് ഉപയോഗിക്കുന്നത് വഴി ഒറ്റയടിക്ക് എല്ലാ വീഡിയോകളും ഡൗണ്‍ലോഡ് ചെയ്യാം.

ഇത് ഉപയോഗിക്കാന്‍ യുട്യബില്‍ പോയി ByTubeHD ക്ലിക്ക് ചെയ്യുക. ലിങ്കുകള്‍ ഗ്രാബ് ചെയ്യും. തുടര്‍ന്ന് വീഡിയോ ക്വാളിറ്റി നിശ്ചയിക്കാം. Generate links ക്ലിക്ക് ചെയ്ത് HTML പേജ് സേവ് ചെയ്യുക.
ഫയര്‍ഫോക്സില്‍ ഈ ഫയല്‍ തുറന്നാല്‍ വീഡിയോ ഫയലുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. റൈറ്റ് ക്ലിക്ക് ചെയ്ത് Download them all ക്ലിക്ക് ചെയ്യുക.

Comments

comments