വെബ്സൈറ്റുകള്‍ പൂര്‍ണ്ണമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ചില വഴികള്‍


Download websites - Compuhow.com
ഇന്ന് ഇന്റര്‍നെറ്റ് നാടിന്‍റെ എല്ലാ ഭാഗത്തും തന്നെ ലഭ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗം സാധ്യമല്ലാത്തയിടങ്ങളില്‍ മൊബൈല്‍ വഴിയും ഇന്റര്‍നെറ്റ് ലഭിക്കും. എന്നിരുന്നാലും ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാനോ, ഡാറ്റ് ഉപയോഗം ലാഭിക്കാനോ സൈറ്റുകള്‍ പൂര്‍ണ്ണമായി ഡൗണ്‍ ലോഡ് ചെയ്യാനാവും. അതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

HTTrack
വെബ്സൈറ്റ് ഡൗണ്‍ലോഡിങ്ങിന് വേണ്ടിയുള്ള ഒരു പ്രോഗ്രാമാണ് HTTrack. വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാനാവും. സൈറ്റ് പൂര്‍ണ്ണമായോ, ഭാഗികമായോ ഡൗണ്‍ലോഡ് ചെയ്യാം. ഏറെ വലുപ്പമുള്ള ഫയലുകളുണ്ടെങ്കില്‍ അവ ഡൗണ്‍ലോഡിങ്ങിനിടെ സ്കിപ് ചെയ്യാനും സാധിക്കും.

http://www.httrack.com/page/2/en/index.html

Getleft

ഇതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഒരു പ്രോഗ്രാമാണ്. പ്രോഗ്രാം റണ്‍ ചെയ്ത് Ctrl + U അടിച്ച് സൈറ്റ് അഡ്രസ് നല്കാം. ഡൗണ്‍ലോഡിങ്ങില്‍ ഏതൊക്കെ ഫയലുകള്‍ ഉള്‍പ്പെടുത്തണമെന്ന് സെല്ക്ട് ചെയ്യാനുമാകും.

http://sourceforge.net/projects/getleftdown/

Cyotek WebCopy

ഇതുപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഫയല്‍ എത്ര സൈസുള്ളതാണ് എന്ന് കാണാനാകും. “F5 അടിച്ച് ഡൗണ്‍ലോഡിങ്ങ് ആരംഭിക്കാം.

http://cyotek.com/cyotek-webcopy

Comments

comments