ഓണ്‍ലൈന്‍ ഫ്ലാഷ് ഗെയിമുകള്‍ സേവ് ചെയ്യാം


adobe-flash-player - Compuhow.com
ഇന്റര്‍നെറ്റില്‍ എണ്ണിയാലൊടുങ്ങാത്തത്ര ഓണ്‍ലൈന്‍ ഗെയിമുകളുണ്ട്. ചെറിയ വലുപ്പമുള്ളതും രസകരുമായ ഒട്ടേറെ ഫ്ലാഷ് ഗെയിമുകളും ഗെയിമിങ്ങ് സൈറ്റുകളിലുണ്ടാകും. എന്നാല്‍ ഇവ പലതും ഡൗണ്‍ലോഡിങ്ങ് സാധ്യമല്ലാത്തവയാവും. നിങ്ങള്‍ക്ക് ചില ഗെയിമുകള്‍ ഏറെയിഷ്ടപ്പെടുകയും എന്നാല്‍ അവ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ഒരു പക്ഷേ ഉണ്ടായിട്ടുണ്ടാവും. ഫയര്‍ഫോക്സ് ബ്രൗസറുപയോഗിച്ച് ചെറിയൊരു ട്രിക്കിലൂടെ ഇത്തരം ഓണ്‍ലൈന്‍ ഫ്ലാഷ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഇവ പിന്നീട് ഓഫ് ലൈനായി കളിക്കാനും സാധിക്കും.

ഇത് ചെയ്യാന്‍ ആദ്യം ഫയര്‍ഫോക്സില്‍ ഏതെങ്കിലും ഗെയിംസൈറ്റ് തുറന്ന് ഫ്ലാഷ് ഗെയിം ഓപ്പണ്‍ ചെയ്യുക.
ഗെയിം പൂര്‍ണ്ണമായും ഓപ്പണ്‍ ആകുമ്പോള്‍ മെനുവില്‍ Tools എടുത്ത് Page info ല്‍ ക്ലിക്ക് ചെയ്യുക.
Media ല്‍ ക്ലിക്ക് ചെയ്യുക. ഇതു വഴി വെബ്പേജില്‍ ഓപ്പണായിരിക്കുന്ന കംപോണന്റുകളെല്ലാം ലിസ്റ്റ് ചെയ്യപ്പെടും.
Type ല്‍ ക്ലിക്ക് ചെയ്താല്‍ ഇവ ഓര്‍ഡറായി കാണിക്കും
താഴേക്ക് സ്ക്രോള്‍ ചെയ്ത് Embed ഫയല്‍സ് കാണുക. അതില്‍ .Swf എക്സ്റ്റന്‍ഷനുള്ളതാവും ഗെയിം.
അതില്‍ സെലക്ട് ചെയ്ത് Save as എടുക്കുക
ഗെയിം സേവാകും.

Comments

comments