ആപ്ലിക്കേഷനുകളില്ലാതെ ഫേസ്ബുക്ക് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം !


ഓണ്‍ലൈന്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാധാരണ തേര്‍ഡ് പാര്‍ട്ടി പ്രോഗ്രാമുകള്‍ ഉപയോഗിക്കാറാണ് പതിവ്. യുട്യൂബില്‍ നിന്ന് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി നൂറ് കണക്കിന് പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഫേസ്ബുക്ക് വീഡിയോകള്‍ ഫേസ്ബുക്കില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡിങ്ങ് സാധ്യമല്ല.

എന്നാല്‍ പ്രത്യേകിച്ച് ഒരു ആപ്ലിക്കേഷന്‍റെയും സഹായമില്ലാതെ ഫേസ്ബുക്ക് വീഡിയോകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്. ക്രോം ബ്രൗസറില്‍ ഇത്തരത്തില്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് ഇവിടെ പറയുന്നത്.

വീഡിയോയുടെ യു.ആര്‍.എല്ലില്‍ ചെറിയ മാറ്റം വരുത്തിയാണ് ഡൗണ്‍ലോഡിങ്ങ് സാധ്യമാക്കുന്നത്. ആദ്യം ഡൗണ്‍ലോഡ് ചെയ്യേണ്ടുന്ന വീഡിയോ ഓപ്പണ്‍ ചെയ്യുക. പുതിയ വിന്‍ഡോയില്‍ വീഡിയോ ഓപ്പണാകുമ്പോള്‍ മുകളില്‍ അഡ്രസ് ബാറിലെ യു.ആര്‍.എലില്‍ www. എന്നത് മാറ്റി m എന്നാക്കുക.
Download facebook videos - Compuhow.com
തുടര്‍ന്ന് പേജ് മൊബൈല്‍ വേര്‍ഷനിലേക്ക് മാറും. അവിടെ വീഡിയോ അല്പസമയം പ്ലേ ചെയ്യുക. ഇനി വീഡിയോയുടെ മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ save video as സെലക്ട് ചെയ്യുക.
Download facebook videos - Compuhow.com
ഇങ്ങനെ വീഡിയോ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്യാം. ഒരു ആപ്ലിക്കേഷന്‍റെയും സഹായമില്ലാതെ ഫേസ്ബുക്ക് വീഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇത് സഹായിക്കും.

Comments

comments