ഫേസ്ബുക്ക് ചിത്രങ്ങളില്‍ DMCA വാട്ടര്‍മാര്‍ക്ക്

ഓണ്‍ലൈന്‍ കണ്ടന്‍റുകളുടെ മോഷണം ഇന്ന് സജീവമാണ്. കോപ്പിറൈറ്റുകളോ, ഉടമസ്ഥതയോ പരിഗണിക്കാതെ ഓണ്‍ലൈന്‍ കണ്ടന്റുകളൊക്കെ പൊതുമുതലാണ് എന്ന മട്ടില്‍ അടിച്ച് മാറ്റുന്നവര്‍ ഒട്ടേറെയുണ്ട്. ഉദാഹരണത്തിന് ഇവിടെ നിങ്ങള്‍ വായിക്കുന്ന പോസ്റ്റ് മറ്റ് പല ബ്ലോഗുകളിലും യാതൊരു മടിയുമില്ലാതെ അടിച്ച് മാറ്റി സ്വന്തം പേരില്‍ ഉപയോഗിക്കുന്നവരുണ്ട്. ഇതിനെ തടയാനുള്ള സംവിധാനമാണ് DMCA. കോപ്പി റൈറ്റ് ആക്ട് പ്രകാരം ഇത്തരത്തില്‍ മോഷണം നടത്തിയത് തെളിവ് സഹിതം നല്കിയാല്‍ മോഷ്ടിച്ച് പ്രസിദ്ധീകരണം നടത്തിയ സൈറ്റിന്‍റെ പ്രവര്‍ത്തനം ഹോസ്റ്റിംഗ് കമ്പനികള്‍ നിര്‍ത്തിവെയ്ക്കും.
Dmca - Compuhow.com
ഇവിടെ പറയുന്നത് ഫേസ്ബുക്കിനേക്കുറിച്ചാണ്. പലപ്പോഴും അപൂര്‍വ്വങ്ങളായ ചില ചിത്രങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടാകും. ഇവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഷെയര്‍ ചെയ്ത് അങ്ങനെ പോകും. പിന്നെയൊരിക്കല്‍ അത് വീണ്ടും മറ്റൊരാളുടെ പേരില്‍ നിങ്ങള്‍ക്ക് തന്നെ മടക്കിക്കിട്ടിയേക്കാം.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ DMCA ലോഗോ ഉപയോഗിച്ച് വാട്ടര്‍മാര്‍ക്ക് നല്കാനാകും. Facebook DMCA Watermark എന്ന സര്‍വ്വീസ് ഉപയോഗിച്ച് ഇത് ചെയ്യാം. ഇതിന്‍റെ പ്രോ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം ലോഗോ വാട്ടര്‍മാര്‍ക്ക് ചെയ്യാം. അതിന് പക്ഷേ പണം നല്കണം.

ഇത് ഉപയോഗിക്കാന്‍ ആദ്യം Facebook DMCA Watermark ല്‍ ലോഗിന്‍ ചെയ്യുക.
തുടര്‍ന്ന് ഇമെയില്‍ വഴി വെരിഫിക്കേഷന്‍ നടത്തുക.
ഇനി സൈറ്റില്‍ പോയി വാട്ടര്‍ മാര്‍ക്കിംഗ് ചെയ്യാം.
ഏത് ഫേസ്ബുക്ക് ആല്‍ബമാണ് വാട്ടര്‍മാര്‍ക്ക് ചെയ്യേണ്ടത് എന്ന് സെലക്ട് ചെയ്യുക. Watermark this Album എന്നത് ക്ലിക്ക് ചെയ്താല്‍ അതിലെ മുഴുവന്‍ ചിത്രങ്ങളിലും വാട്ടര്‍മാര്‍ക്കിംഗ് നടത്തപ്പെടും.

ഇങ്ങനെ ചെയ്യുമ്പോള്‍ അത് ഒറിജിനല്‍ ആല്‍ബത്തില്‍ മാറ്റം വരുത്തില്ല. പകരം കോപ്പിയിലാണ് വാട്ടര്‍ മാര്‍ക്ക് ചെയ്യുക. അതിനാല്‍ പഴയ ആല്‍ബം Only Me എന്ന് പ്രൈവസി സെറ്റ് ചെയ്ത് പുതിയ ആല്‍ബം ഷെയര്‍ ചെയ്യുക.

VISIT SITE

Leave a Reply

Your email address will not be published. Required fields are marked *