വിന്‍ഡോസ് സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ ഡിസേബിള്‍ ചെയ്യാം..


വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോളേ ചിലപ്രോഗ്രാമുകള്‍ ഓണായി വരും.ഇങ്ങനെ വരുന്ന പ്രോഗ്രാമുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തീരെ ആവശ്യമില്ലാത്തത് ആയിരിക്കും. ഇവ എങ്ങനെ ഡിസേബിള്‍ ചെയ്യാമെന്ന് നോക്കാം.
സ്റ്റാര്‍ട്ട് മെനുവില്‍ സെര്‍ച്ച് ബോക്‌സില്‍ msconfig എന്ന് ടൈപ്പ് ചെയ്യുക
സെര്‍ച്ച് റിസള്‍ട്ടില്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക
startup ടാബ് ഓപ്പണ്‍ ചെയ്യുക. ഇതില്‍ പ്രോഗ്രാമുകളുടെ ലിസ്റ്റ് കാണാം
പ്രോഗ്രാം ഒഴിവാക്കാന്‍ അണ്‍ചെക്ക് ചെയ്യുക
സെലക്ഷന്‍ കഴിഞ്ഞ ശേഷം ok നല്കുക.
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സെറ്റിങ്ങ്‌സ് ഇഫക്ടിവ് ആകും.
റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം msconfig സെറ്റിങ്ങ്‌സ് മാറ്റിയതായി മെസേജ് വരും. അതില്‍ Don’t show this message or launch the System Configuration Utility when Windows starts ചെക്ക് ചെയ്ത് OK നല്കുക.

Comments

comments