ലാപ് ടോപ്പ് ടച്ച് പാഡ് ഡിസേബിള്‍ ചെയ്യണോ ?


ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ പലപ്പോളും ടൈപ്പ് ചെയ്യുമ്പോള്‍ കഴ്‌സര്‍ പെട്ടന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകുന്ന അനുഭവം നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടാകും. നിങ്ങള്‍ ശ്രദ്ധിക്കാതെ ടച്ച് പാഡില്‍ അറിയാതെ കൈ സ്പര്‍ശിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതിന് പരിഹാരമാണ് Touchpad pal.
ഇത് ഒരു ഫ്രീവെയറാണ്. എക്‌സ്.പി, വിസ്റ്റ, സെവന്‍ എന്നിവയില്‍ വര്‍ക്ക് ചെയ്യും. നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക്കായി ടച്ച് പാഡ് ഓഫ് ചെയ്യും. വളരെ കുറഞ്ഞ സൈസ് മാത്രമേ ഇതിനുള്ളു.

Comments

comments