ഫേസ്ബുക്കില്‍ വീഡിയോ ഓട്ടോ പ്ലേ ഒഴിവാക്കാം


Facebook - Compuhow.com
വൈകാതെ നിലവില്‍ വരാന്‍ പോകുന്ന ഒരു സംവിധാനമാണ് ഫേസ്ബുക്കിലെ വീഡിയോ ഓട്ടോപ്ലേ. നിലവില്‍ ഇത് ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലാ അക്കൗണ്ടുകളിലേക്കും നടപ്പാക്കിയിട്ടില്ല. ഈ വീഡിയോകള്‍ പ്ലേ ആകുമ്പോള്‍ സൗണ്ട് ഉണ്ടാവില്ല. മിക്കവാറും ഈ സംവിധാനം ഒരു ശല്യമായി തോന്നാനാണിട. ഇത് എങ്ങനെ ഒഴിവാക്കാം എന്ന് നോക്കാം.
ബ്രൗസറില്‍ താഴെ കാണുന്ന ലിങ്കില്‍ പോവുക.

https://www.facebook.com/settings?tab=videos

ഓട്ടോ പ്ലേ വീഡിയോ സെറ്റിങ്ങ് ഡിഫോള്‍ട്ടായി ഓണായിരിക്കും. ഇത് ഓഫാക്കുക.
മൊബൈല്‍ വേര്‍ഷനില്‍ ഡിസേബിള്‍ ചെയ്യാന്‍ ആപ്പ് റണ്‍ ചെയ്ത് മുകളില്‍ വലത് വശത്തുള്ള three bars ഐക്കണില്‍ ക്ലിക്ക് ചെയ്ത് App Settings എടുക്കുക.

enable video auto-play only when you are connected to WiFi എന്നൊരു ഒപ്ഷന്‍ ഇവിടെ കാണാം. ഇത് പൂര്‍ണ്ണമായും ഡിസേബിള്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ ഫേസ്ബുക്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇല്ല.

Comments

comments