ഓട്ടോ റണ്‍ പ്രോഗ്രാമുകള്‍ തടയാം


കംപ്യൂട്ടര്‍ ഓണാവുമ്പോള്‍ തന്നെ റണ്‍ ചെയ്യുന്ന പ്രോഗ്രാമുകളുണ്ട്. ഇവ ഓട്ടോറണ്‍ വേണമോയെന്നത് ക്രമീകരിക്കാവുന്നതാണെങ്കിലും അത്ര എളുപ്പം ചെയ്യാനാവുന്നതല്ല. അതിന് സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് Autorun Organizer.

Autorun Organizer - Compuhow.com
സ്റ്റാര്‍ട്ട് അപ്പില്‍ വരുന്ന പ്രോഗ്രാമുകളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും സാധിക്കുന്നതിനൊപ്പം ചിലവയെ വൈകിപ്പിക്കാനും ഇതുപയോഗിച്ച് സാധിക്കും.അത് വഴി സിസ്റ്റം വേഗത്തില്‍ പ്രവര്‍ത്തനക്ഷമമാകും.
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്താല്‍ നിലവിലുള്ള പ്രോഗ്രാമുകളുടെ ഒരു ലിസ്റ്റ് കാണിക്കും. Recent system load times, Application detail എന്നിങ്ങനെ രണ്ട് ടാബുകള്‍ ഇതില്‍ കാണാം. ഇവിടെ നിന്ന് ടെംപററിയായി ഡിസേബിള്‍ ചെയ്യുകയോ, റിമൂവ് ചെയ്യുകയോ ചെയ്യാം.

ആഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പ്രോഗ്രാമുകള്‍ ചേര്‍ക്കുകയും ചെയ്യാം. ആവശ്യമായ ചില പ്രോഗ്രാമുകള്‍ നീക്കാന്‍ മടിയാണെങ്കില്‍ അവയെ ഡിലെ ചെയ്താലും മതി.

http://www.chemtable.com/autorun-organizer.htm

Comments

comments