കീബോര്‍ഡിലെ പവര്‍ ബട്ടണ്‍ ഓഫ് ചെയ്യാം (XP)

Power button - Compuhow.com

പലപ്പോഴും കംപ്യൂട്ടര്‍ ഉപയോഗിച്ച് അത്ര പ്രാഗത്ഭ്യമില്ലാത്തവര്‍ക്ക് പറ്റുന്ന അബദ്ധമാണ് കീബോര്‍ഡിലെ പവര്‍ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഓഫാക്കുക എന്നത്. കുട്ടികള്‍ കൈകാര്യം ചെയ്യുമ്പോളും ഇതേ പ്രശ്നം ഉണ്ടാവാം. പുതിയ കീബോര്‍ഡുകളില്‍ ഈ കീകള്‍ കുറവായേ കാണാറുള്ളു. എന്നാല്‍ അല്പം പഴക്കം ചെന്ന കീബോര്‍ഡുകളില്‍ പവര്‍ ബട്ടണുകള്‍ കാണാം. ഇത്തരത്തില്‍ അബദ്ധത്തിലാണെങ്കിലും സിസ്റ്റം ഓഫായി പോവാതിരിക്കാന്‍ ഈ ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യാം.

ഇതിന് Control Panel > Power Options > Advanced > എടുക്കുക. When I Press the Power Button on My Computer എന്നതിന് താഴെ പല ഒപ്ഷനുകള്‍ കാണാം. അതില്‍ Ask me what to do എന്നത് സെലക്ട് ചെയ്താല്‍ സിസ്റ്റം നേരിട്ട് ഓഫായി പോവുന്നത് തടയാം.

Leave a Reply

Your email address will not be published. Required fields are marked *