സ്കൈപ്പില്‍ വ്യത്യസ്ഥ റിങ്ങ് ടോണുകള്‍


സ്കൈപ്പ് സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ നിങ്ങള്‍. ഏറെ കോളുകള്‍ സ്കൈപ്പ് വഴി വിളിക്കാറും, കേള്‍ക്കാറുമുണ്ടെങ്കില്‍ ഫോണിലേതിന് സമാനമായി സ്കൈപ്പിലും വ്യത്യസ്ഥമായ റിങ്ങ് ടോണുകള്‍ ഉപയോഗിക്കാം.

കംപ്യൂട്ടറില്‍ മറ്റ് ഏതെങ്കിലും പ്രോഗ്രാമുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്കൈപ്പില്‍ കോള്‍വന്നാല്‍ ആരാണ് വിളിക്കുന്നത് എന്ന് പെട്ടന്ന് നോക്കാന്‍ പ്രയാസമായേക്കും. ഫോണിലേതിന് സമാനമായി വിവിധ കോണ്ടാക്ടുകള്‍ക്ക് വേറിട്ട റിങ്ങ് ടോണുകള്‍ നല്കാനാവും. ഇത് ചെയ്യാന്‍ Skypeman എന്ന ആഡോണ്‍ ഉപയോഗിക്കണമെന്ന് മാത്രം.
skypeman - Compuhow.com
ആദ്യം ഈ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. സ്കൈപ്പ് ഈ സമയത്ത് ഓപ്പണാക്കി വെയ്ക്കണം.
തുടര്‍ന്ന് എല്ലാ കോണ്ടാക്ടുകളും പ്രൊഫൈല്‍ ചിത്രമടക്കം ഇതില്‍ കാണിക്കും. റിങ്ങ് ടോണ്‍ സെറ്റ് ചെയ്യാന്‍ കോണ്ടാക്ടില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

online, offline, call, chat തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റാറ്റസിനനുസരിച്ച് റിങ്ങ്ടോണ്‍ സെററ് ചെയ്യാം.
ഇതില്‍ നിന്ന് സെലക്ട് ചെയ്ത് Default അണ്‍ചെക്ക് ചെയ്യുക. തുടര്‍ന്ന് ഫോള്‍ഡര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഓഡിയോ ഫയല്‍ സെലക്ട് ചെയ്യാം. ഈ ആപ്ലിക്കേഷന്‍ പല ഫോര്‍മാറ്റുകളെ സപ്പോര്‍ട്ട് ചെയ്യും. ചെയ്യുന്നവ ഓട്ടോമാറ്റിക്കായി സേവാകും.

http://simple-kind.com/skypeman.php

Comments

comments