ധ്വനി മമ്മൂട്ടിയുടെ നായിക


Actress Dhwani - keralacinema.com
ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ പ്രശസ്തയായ ധ്വനി മമ്മൂട്ടിയുടെ നായികയാകുന്നു. മാര്‍ത്താണ്ഠന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലാണ് ധ്വനി നായികയാകുന്നത്. നാടകരംഗം പശ്ചാത്തലമായുള്ള ചിത്രത്തില്‍ നാടകനടിയുടെ വേഷമാണ് ധ്വനിക്ക്. രജിത്ത് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസില്‍ പ്രധാന വേഷങ്ങളിലുണ്ട്. പിതാവും പുത്രനും പരിശുദ്ധാത്മാവും, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങളില്‍ ഇതിനകം ധ്വനി അഭിനയിച്ചിട്ടുണ്ട്.

Comments

comments