ഫ്ലൈയറുകള്‍ ഡിസൈന്‍ ചെയ്യാം..ഓണ്‍ലൈനായി…


Flyer Design - Compuhow.com
ഏറെ തൊഴില്‍ സാധ്യതയുള്ള ഒരു മേഖലയാണ് ഡിസൈനിംഗ്. ഒട്ടേറെ ഡിസൈനിംഗ് സോഫ്റ്റ് വെയറുകള്‍ ഈ ആവശ്യത്തിനായി ലഭ്യമാണ്. ഇതില്‍ ഫോട്ടോഷോപ്പ് തന്നെയാണ് മുന്‍പന്തിയില്‍. എന്നാല്‍ ഇവ ഉപയോഗിക്കുന്നതില്‍ അല്പം പ്രാഗത്ഭ്യം ആവശ്യമാണ്. ഡിസൈനിംഗ് പ്രോഗ്രാമുകളില്‍ അറിവില്ലാത്തവര്‍ക്ക് ഈ ജോലികള്‍ ചെയ്യാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ ധാരാളമുണ്ട്. ഇന്‍സ്റ്റന്‍റായി ഇവ ഉപയോഗിച്ച് ഫ്ലൈയറുകളും മറ്റും ഡിസൈന്‍ ചെയ്തെടുക്കാം.
അതിന് സഹായിക്കുന്ന ഏതാനും സര്‍വ്വീസുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

PosterMyWall

പ്രൊഫഷണല്‍ സ്റ്റൈലില്‍ ഫ്ലൈയറുകള്‍ ഡിസൈന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണിത്. നൂറ് കണക്കിന് ടെംപ്ലേറ്റുകള്‍ ഇവിടെ നിങ്ങള്‍ക്ക് കാണാനാവും. ഇവ എളുപ്പത്തില്‍ കസ്റ്റമൈസ് ചെയ്ത് ഫ്ലൈയറുകള്‍ ഡിസൈന്‍ ചെയ്യാം.

FlyerForFree

ഇവിടെ ഫ്രീ പിഎസ്ഡി ടെംപ്ലേറ്റുകള്‍ നിങ്ങള്‍ക്ക് കാണാനാവും. ഇവ ഉപയോഗിച്ച് എളുപ്പത്തില്‍ പോസ്റ്ററുകളും മറ്റും നിര്‍മ്മിക്കാം. ഡിസൈനിംഗില്‍ അറിവുള്ളവര്‍ക്കും, തുടക്കക്കാര്‍ക്കുമായി രണ്ട് സെക്ഷനുകള്‍ ഇതിലുണ്ട്.
ഈസി മെത്തേഡില്‍ ടൈറ്റില്‍, തിയ്യതി, വെന്യു തുടങ്ങിയവയൊക്കെ ആദ്യം എന്‍റര്‍ ചെയ്ത് ഇന്‍സ്റ്റന്‍റായി ഡിസൈന്‍ ചെയ്യാം. ഇവ അവസാനം പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.

Smore
ഇത് ഉപയോഗിക്കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. തുടര്‍ന്ന് Start A New Flyer ക്ലിക്ക് ചെയ്ത് ഒരു ടെംപ്ലേറ്റ് സെലക്ട് ചെയ്യാം. ഇവ എളുപ്പത്തില്‍ ഷെയര്‍ ചെയ്യുകയും ചെയ്യാം.

Comments

comments