ക്രോമില്‍ സേവ് ചെയ്ത പാസ് വേഡുകള്‍ നീക്കം ചെയ്യാം


പലരും പാസ് വേഡുകള്‍ ആവശ്യമുള്ള സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ആദ്യതവണ ഉപയോഗിക്കുമ്പോള്‍ തന്നെ സേവ് ചെയ്ത് വെക്കാറുണ്ട്. പിന്നീട് പാസ് വേഡുകള്‍ നല്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് നല്ല മാര്‍ഗ്ഗമാണെങ്കിലും മറ്റുള്ളവര്‍ കൂടി ഉപയോഗിക്കുന്ന കംപ്യൂട്ടറാണെങ്കില്‍ നിങ്ങള്‍ക്ക് അത് ബുദ്ധിമുട്ടായേക്കാം. യൂസര്‍നെയിം സെലക്ട് ചെയ്യുമ്പോള്‍ പാസ് വേഡ് ഓട്ടോമാറ്റിക് വരികയും നിങ്ങളുടെ മെയിലുകളും, മറ്റ് ആക്ടിവിറ്റികളും മറ്റുള്ളവര്‍ കാണാനിടയാകുകയും ചെയ്യും. പ്ലെയിന്‍ ടെക്സ്റ്റായാണ് പാസ് വേഡുകള്‍ സേവ് ചെയ്യപ്പെടുക. പ്രധാനപ്പെട്ട പാസ്വേഡുകള്‍ ഇങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ അത് ഡെലീറ്റ് ചെയ്യുന്നത് നന്നായിരിക്കും.
ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ക്രോം തുറന്ന് മെനു ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
മെനുവില്‍ സെറ്റിങ്ങ്സ് എടുക്കുക.

സെറ്റിങ്ങ്സ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത് Show advanced settings എടുക്കുക
ഈ ലിസ്റ്റില്‍ Passwords and forms സെക്ഷന്‍ കണ്ടുപിടിക്കുക. അതില്‍ Manage saved passwords ക്ലിക്ക് ചെയ്യുക.

ഒരു പോപ് അപ് വിന്‍ഡോ തുറന്ന് വരുന്നതില്‍ ഏതൊക്കെ സൈറ്റുകളില്‍ പാസ്വേഡുകള്‍ സേവായിട്ടുണ്ടെന്ന് കാണാം.
ഇവ കണ്ടുപിടിച്ച് ക്ലോസ് ബട്ടമില്‍ ക്ലിക്ക് ചെയ്യുക.
ഇതേ ഒപ്ഷന്‍ ഉപയോഗിച്ച് മറന്ന് പോയ പാസ് വേഡുകള്‍ വീണ്ടെടുക്കാനുമാകും. അതിന് പാസ് വേഡ് ഫീല്‍ഡില്‍ Show എന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി.

Comments

comments