ഫോണ്ട് ഡെലീറ്റ് ചെയ്യാം –രജിസ്ട്രി എഡിറ്റര്‍ വഴി


windows - Compuhow.com
വിന്‍ഡോസില്‍ ചില ഫോണ്ടുകള് ഡെലീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് നിലവില്‍ എതെങ്കിലും പ്രോഗ്രാമില്‍ ഉപയോഗിക്കുന്നു എന്ന മെസേജ് ചിലപ്പോള്‍ വരാറുണ്ടാവും. ഇത് ഒഴിവാക്കി ഫോണ്ട് ഡെലീറ്റ് ചെയ്യാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്. രജിസ്ട്രി എഡിറ്റര്‍ വഴിയാണ് ഇത് സാധ്യമാക്കുന്നത്.

Windows Key + R അടിച്ച് രജിസ്ട്രി റണ്‍ ചെയ്യുക.
ബോക്സില്‍ regedit എന്ന് ടൈപ്പ് ചെയ്ത് എന്‍റടിക്കുക. ആവശ്യപ്പെട്ടാല്‍‌ UAC കണ്‍ഫേം ചെയ്യുക.
രജിസ്ട്രി എഡിറ്ററില്‍ HKEY_LOCAL_MACHINESOFTWAREMicrosoftWindows NTCurrentVersionFonts ഫോള്‍ഡര്‍ കാണുക.
ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്ന ഫോണ്ടുകള്‍ കാണാനാവും.

നീക്കം ചെയ്യേണ്ടുന്ന ഫോണ്ട് സെലക്ട് ചെയ്യുക. റൈറ്റ് ക്ലിക്ക് ചെയ്ത് ഡെലീറ്റ് അടിക്കുക. എററുകളൊന്നും കാണിക്കാതെ ഫോണ്ട് ഡെലീറ്റ് ചെയ്യപ്പെടും.
ശേഷം കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മാറ്റം നിലവില്‍ വരും.

Comments

comments