പഴയ ഇമെയിലുകള്‍ ഡെലീറ്റ് ചെയ്യാം


ജിമെയിലാണല്ലോ ലോകമെങ്ങും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. പല കാരണങ്ങളാലും ജിമെയില്‍ തന്നെയാണ് ഏറ്റവും മികച്ച ഇമെയില്‍ സര്‍വ്വീസ്. അനേകം പുതിയ സംവിധാനങ്ങള്‍ ജിമെയില്‍ ലാബ് വഴി നിങ്ങളുടെ അക്കൗണ്ടില്‍ എനേബിള്‍ ചെയ്യാന്‍ സാധിക്കും. ഇത്തരത്തിലൊന്നാണ് ഒരു നിശിചിത ദിവസത്തെ കാലവധിക്ക് ശേഷം മെയിലുകള്‍ ഓട്ടോമാറ്റിക്കായി ഡെലീററ് ചെയ്യുക എന്നത്. സേവ് ചെയ്ത് വെയ്ക്കേണ്ടാത്ത മെയിലുകള്‍ കൊണ്ട് ഇന്‍ബോക്സ് നിറയുന്നുവെങ്കില്‍ ഇത് പ്രയോഗിച്ച് നോക്കാം.
ഒരു സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. ഇതുവഴി ലേബല്‍ ചെയ്യുന്ന മെയിലുകള്‍ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്യപ്പെട്ടുകൊള്ളും.

ഇതിന് ആദ്യം ഗൂഗിളിന്‍റെ http://www.google.com/script/start/ എന്ന സൈറ്റില്‍ പോവുക. തുടര്‍ന്ന് ലോഗിന്‍ ചെയ്യുക.
Google Script - Compuhow.com
അവിടെ Blank Project ല്‍ ക്ലിക്ക് ചെയ്യുക.
ഇനി താഴെ കാണുന്ന സ്ക്രിപ്റ്റ് Google Script window ല്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.


Google script - Compuhow.com

തുടര്‍‌ന്ന് Current Project trigger ക്ലിക്ക് ചെയ്യുക,
തുടര്‍ന്ന് സേവ് ചെയ്യുക. ഇനി നിങ്ങളുടെ ഇന്‍ബോക്സില്‍ നോക്കിയാല്‍ Delete Me എന്ന ടാബും കാണാനാവും.

ഇവിടെ വരുന്ന മെയിലുകള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഡെലീറ്റ് ചെയ്യപ്പെടും. ഡെലീറ്റ് ചെയ്യപ്പെടേണ്ട മെയിലുകളെ ടാഗ് ചെയ്താല്‍ ഇത് നടന്നുകൊള്ളും.

ദിവസത്തിന്‍റെ എണ്ണം കൂട്ടണമെങ്കില്‍ സ്ക്രിപ്റ്റില്‍ var delayDays = 2 // എന്നിടത്ത് 2 എന്നത് മാറ്റി നിങ്ങള്‍ക്ക് വേണ്ടത് നല്കിയാല്‍ മതി.

Comments

comments