ആന്‍ഡ്രോയ്ഡ് ഫോണ്‍ റൂട്ട് ചെയ്യല്‍ എളുപ്പമാക്കാന്‍ Cydia Impactor


Android rooting - Compuhow.com
ഇന്നത്തെ ഏറ്റവും പ്രമുഖ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. ലോകമെങ്ങഉമുള്ള ആധുനിക ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് തന്നെയാണ് പ്രമുഖമായും ഉപയോഗിക്കപ്പെടുന്നത്. ഗൂഗിളിന്‍റെ ഈ ഉത്പന്നം കാലാകാലങ്ങളില്‍ കൃത്യമായി അപ് ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഒരു ആന്‍ഡ്രോയ്ഡ് ഫോണിന്റെ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന പരിപാടിയാണ് റൂട്ട് ചെയ്യല്‍. എന്നാല്‍ ഇത് വേര്‍ഷനുകള്‍ക്കനുസരിച്ച് അല്പം വ്യത്യാസമുണ്ടാകും. എന്നാല്‍ എളുപ്പത്തില്‍‌ ഇത് ചെയ്യാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമായ Cydia Impactor ഉപയോഗിച്ചാല്‍ റൂട്ടിംഗ് ആയാസരഹിതമായി ചെയ്യാനാവും.

ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ മുതലുള്ള വേര്‍ഷനുകളില്‍ ഇത് ഉപയോഗിക്കാം. മാക്, വിന്‍ഡോസ്, ലിനക്സ് വേര്‍ഷനുകള്‍ Cydia Impactor ന് ലഭ്യമാണ്.
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് പറയാം.
ആദ്യം സോഫ്റ്റ് വെയര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

ഫോണില്‍ Settings ല്‍ പോയി USB Debugging എനേബിള്‍ ചെയ്യുക. തുടര്‍ന്ന് കംപ്യൂട്ടറുമായി ബന്ധിപ്പിക്കുക. വിന്‍ഡോസില്‍ യു.എസ്.ബി ഡ്രൈവറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. ഇത് നിലവിലുണ്ടോ എന്നറിയാന്‍ മെനുവില്‍ USB ല്‍ പോയി Driver Scan നോക്കുക.
Cydia Impactor - Compuhow.com
തുടര്‍ന്ന് ഡ്രോപ്പ് ഡൗണ്‍ ആരോ സെലക്ട് ചെയ്ത് # drop SuperSU su to /system/xbin/su സെലക്ട് ചെയ്ത് ‘Start’ ക്ലിക്ക് ചെയ്യുക.
ഇത് പൂര്‍ത്തിയാകാന്‍ കാത്തിരിക്കുക. ആകുമ്പോള്‍ പ്ലേസ്റ്റോറില്‍ പോയി SuperSU ഡൗണ്‍ലോഡ് ചെയ്ത് ചെക്കു ചെയ്യണം.

DOWNLOAD

കുഴപ്പമില്ലാതെ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശ്രമം വിജയിച്ചിരിക്കുന്നു.
( റൂട്ടിങ്ങ് നിങ്ങളുടെ സ്വന്തം റിസ്കില്‍ ചെയ്യേണ്ടതാണ്. സിസ്റ്റം ഒ.എസില്‍ വരുത്തുന്ന മാറ്റം വാറന്‍റി ഇല്ലാതാക്കും. )

DOWNLOAD

Comments

comments