Google+ കസ്റ്റം യൂസര്‍ നെയിം


Google plus - Compuhow.com
തങ്ങളുടെ പ്രൊഫൈലിന് കസ്റ്റം യു.ആര്‍.എല്‍ നെയിം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. എളുപ്പത്തില്‍ കൈകാര്യം ചെയ്യാമെന്നതാണ് ഇതിന്‍റെ മെച്ചം. പലര്‍ക്കും ഇക്കാര്യം കാണിച്ച് മെയില്‍ ലഭിക്കുന്നുണ്ടാവും. എങ്ങനെ കസ്റ്റം യു.ആര്‍.എല്‍ ഉണ്ടാക്കാമെന്നാണ് ഇവിടെ പറയുന്നത്.

ആദ്യം Google+ ല്‍ സൈന്‍ ഇന്‍ ചെയ്യുക.

Profile > About ല്‍ പോവുക. അവിടെ ഒരു ബ്ലാക്ക് ബാര്‍ കാണാം. അവിടെ തന്നെ your profile is eligible for custom URL എന്നു കാണാം. ഇത് ഇല്ലെങ്കില്‍ താഴേക്ക് സ്ക്രോള്‍ ചെയ്ത് Get URL എന്നിടത്ത് ക്ലിക്ക് ചെയ്യുക.

വലത് വശത്ത് ഒരു പോപ് അപ് വിന്‍ഡോ വരും. അവിടെ പേര് അതേരൂപത്തില്‍ ലഭ്യമല്ലെങ്കില്‍ ചില അക്കങ്ങളോ, അക്ഷരങ്ങളോ കൂട്ടിച്ചേര്‍ക്കേണ്ടി വരും.

പച്ച അടയാളം വന്നാല്‍ Change URL ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ചോദിക്കുന്ന കണ്‍ഫര്‍മേഷന്‍ ആക്സപ്റ്റ് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ പുതുക്കിയ ആകര്‍ഷകമായ ഗൂഗിള്‍ പ്ലസ് യു.ആര്‍.എല്‍ നിലവില്‍ വന്നിരിക്കും.

Comments

comments