പോര്‍ട്ടബിള്‍ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കാം


Cameyo - Compuhow.com
സങ്കീര്‍ണ്ണമായ പ്രോഗ്രാമുകള്‍ കംപ്യൂട്ടറില്‍ നിരവധിയെണ്ണം ഉണ്ടാകും. എന്നാല്‍ ചെറിയ ആവശ്യങ്ങള്‍ക്കുപകരിക്കുന്ന അനേകം പോര്‍ട്ടബിള്‍ പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. പോര്‍ട്ടബിള്‍ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. ഇത്തരം പ്രോഗ്രാമുകള്‍ പെന്‍ഡ്രൈവില്‍ കൊണ്ടുനടക്കുകയും, നിങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ ഏത് കംപ്യൂട്ടറിലും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. മറ്റ് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ പ്രോഗ്രാമുകള്‍ കിട്ടാതെ വിഷമിക്കേണ്ടി വരില്ല എന്നതാണ് ഇതിന്‍റെ മെച്ചം.
നിങ്ങള്‍ക്ക് സ്വയം ഇത്തരം പോര്‍ട്ടബിള്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനാവും. ഇതിന് സഹായിക്കുന്ന ഒരു സര്‍വ്വീസാണ് Cameyo.

നിങ്ങള്‍ അത് നിര്‍മ്മിക്കുന്നതിന് മുമ്പ് അത്തരത്തിലൊന്ന് Cameyo ലൈബ്രറിയില്‍ ലഭ്യമാണോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും. കാരണം അനേകം ആപ്ലിക്കേഷനുകള്‍ ഇതിനകം ഇവിടെ ലഭ്യമായിക്കഴിഞ്ഞു.
ഓണ്‍ലൈനായും, ഓഫ് ലൈനായും ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാം.

ഓണ്‍ലൈന്‍ രീതി

Cameyo ല്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്യുക.
Online Packager ക്ലിക്ക് ചെയ്ത് Virtual App Builder റണ്‍ ചെയ്യുക.

ഇനി നിങ്ങളുടെ കണ്‍വെര്‍ട്ട് ചെയ്യേണ്ടുന്ന പ്രോഗ്രാം ഇതിലേക്ക് നല്കാം. അതിന് Direct installer path നല്കുകയോ, അല്ലെങ്കില്‍ കംപ്യൂട്ടറില്‍ നിന്ന് അപ് ലോഡ് ചെയ്യുകയോ ചെയ്യാം.
ഇതിന് ശേഷം Submit ക്ലിക്ക് ചെയ്യുക.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓഫ്‍ലൈന്‍ രീതി

ഓഫ്ലൈനായി ഉപയോഗിക്കാന്‍ Cameyo Software ഡൗണ്‍ലോഡ് ചെയ്യുക.
പ്രോഗ്രാം റണ്‍ ചെയ്ത് Studio ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Capture App Locally ക്ലിക്ക് ചെയ്യുക.

അല്പസമയത്തിനകം ആപ്ലിക്കേഷന്‍ നിര്‍മ്മിക്കപ്പെടും. പ്രോഗ്രാം വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ മറ്റ് പ്രോഗ്രാമുകള്‍ റണ്‍ ചെയ്യുന്നത് ഒഴിവാക്കിയാല്‍ നന്നായിരിക്കും.

VISIT SITE

Comments

comments