നിര്‍മ്മിക്കൂ..സ്വന്തം ആന്‍ഡ്രോയ്ഡ് ആപ്പ്

Appsgeyser - Keralacinema.com
ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുകയാണല്ലോ. നിങ്ങളുടെ സ്വന്തമായി ഒരു ആപ് ക്രിയേറ്റ് ചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?
സാങ്കേതികമായി ഒരു കാര്യവുമറിയാതെ എളുപ്പത്തില്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ് നിര്‍മ്മിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്.
Appsgeyser എന്ന വെബ് സര്‍വ്വീസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുക
App maker - Compuhow.com
ഇതിന് ആദ്യം സൈറ്റില്‍ പോവുക. Create App ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ ബ്രൗസര്‍ ആപ്, വെബ്സൈറ്റ്, യുട്യൂബ് തുടങ്ങി പതിനാല് ഒപ്ഷനുകള്‍ കാണാം.
ഇനി അതിലൊന്ന് സെല്ക്ട് ചെയ്ത് തുടര്‍ന്നുള്ള ഒപ്ഷനുകള്‍ പൂര്‍ത്തിയാക്കുക.
ഇങ്ങനെ നിര്‍മ്മിക്കുന്ന ആപ്ലിക്കേഷനുകള്‍ പരസ്യങ്ങള്‍ ചേര്‍ത്ത് മൊണട്ടൈസ് ചെയ്യാനും സംവിധാനമുണ്ട്.

http://www.appsgeyser.com/

Leave a Reply

Your email address will not be published. Required fields are marked *