ലോഗോ ഓണ്‍ലൈനായി ക്രിയേറ്റ് ചെയ്യാം


ഒരു കമ്പനി രൂപീകരിക്കുകയാണെങ്കില്‍ അതിന് ലോഗോ അത്യാവശ്യമാണ്. ഇന്നത്തെകാലത്ത് ഏത് ചെറിയ പ്രസ്ഥാനം തുടങ്ങിയാലും അതിന് ഒരു ലോഗോ അനിവാര്യമാണ്. ഇങ്ങനെ ആകര്‍ഷകമായി ലോഗോ ഡിസൈന്‍ ചെയ്യുന്നത് ഏറെ ശ്രമമുള്ളതാണ്. ആഡ് ഏജന്‍സികള്‍ വഴി ഇത് ചെയ്താല്‍ ഏറെ പണച്ചിലവും വരും. എന്നാല്‍ പ്രത്യേകിച്ച് ഡിസൈനിംഗ് അറിവൊന്നുമില്ലാതെ തന്നെ ലോഗോ ഡിസൈന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് Logotype Creator.
സൈറ്റ് തുറന്ന് ടെക്സ്റ്റ് ടൈപ്പ് ചെയ്യുക. ഈ ടെക്സ്റ്റ് ഉള്‍പ്പെടുത്തിയ നിരവധി ഡിസൈനുകള്‍ സൈറ്റില്‍ പ്രിവ്യു ലഭിക്കും.

ഇതിലൊന്ന് സെല്ക്ട് ചെയ്ത് ഡിസൈന്‍ ഇന്റര്‍ഫേസില്‍ ചെന്ന് എഡിറ്റ് ചെയ്യാം. ഇങ്ങനെ മാറ്റം വരുത്തി നിങ്ങള്‍ക്ക് ഇഷ്ടപെടും വിധമാക്കിയ ലോഗോ പി.എന്‍.ജി ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫ്രീയായി ഈ സൗകര്യം ഉപയോഗപ്പെടുത്താം.
www.logotypecreator.com

Comments

comments