എളുപ്പത്തില്‍ ഗ്രാഫിക് ഡിസൈനറാകാം


ഗ്രാഫിക് ഡിസൈനിംഗ് ഇന്ന് നിത്യജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. ഒരു വസ്തുവിന്‍റെ ഗുണനിലവാരത്തേക്കാള്‍ അതിന്‍റെ പാക്കിങ്ങ്, അത് വാങ്ങുന്നതിന് പ്രേരണയാകുന്ന അവസ്ഥ ഇന്നുണ്ട്. മാത്രമല്ല ഓരോ ബ്രാന്‍ഡുകളും ഉപഭോക്താക്കളുടെ മനസില്‍ പ്രതിഷ്ഠിക്കുന്നതിന് ലോഗോകള്‍ക്കും വലിയ പ്രാധാന്യമുണ്ട്.
Labely Designer - Compuhow.com
ആര്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നല്ല ഗ്രാഫിക് ഡിസൈനിംഗ്. അതിന് ഫോട്ടോഷോപ്പ് തുടങ്ങിയ പ്രോഗ്രാമുകളിലുള്ള പ്രാവീണ്യവും, അത്യാവശ്യം കലാബോധവും വേണം. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ ആകര്‍ഷകങ്ങളായ ഡിസൈനുകള്‍ സൃഷ്ടിക്കാന്‍ ഇന്ന് ഇന്‍റര്‍നെറ്റിലെ ഇന്‍സ്റ്റന്‍റ് ഡിസൈനര്‍ പ്രോഗ്രാമുകള്‍ വഴി സാധിക്കും.

വീട്ടിലുപയോഗിക്കുന്ന മഗ്ഗുകളിലും ബോട്ടിലുകളിലും മറ്റും ആകര്‍ഷകമായ സ്റ്റിക്കറുകള്‍ പതിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ. അത്തരം സ്റ്റിക്കറുകളും ചെറു ബാനറുകളുമൊക്കെ ഡിസൈന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓണ്‍ലൈന്‍ സര്‍വ്വീസാണ് Labeley.com.

ഇന്‍സ്റ്റന്‍റായി നിര്‍മ്മിക്കുന്ന ലോബലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുകയും, പ്രിന്‍റെടുക്കുകയും ചെയ്യാം. ലേബലുകള്‍, ബോട്ടില്‍ ലേബലുകള്‍, റാപ്പറുകള്‍, ഇന്‍വിറ്റേഷന്‍ എന്‍വലപ്പുകള്‍, ഡയറി തുടങ്ങിയവയൊക്കെ ഇതു വഴി എളുപ്പം നിര്‍മ്മിച്ചെടുക്കാം.
http://labeley.com/

Comments

comments