എം.പി 3 കരോക്കെയാക്കാം…BLyric Mimer


കരോക്കെകള്‍ പലര്‍ക്കും ഏറെ താലപര്യമുള്ള ഒന്നാണ്. പാട്ട് പാടുന്നവര്‍ക്ക പ്രത്യേകിച്ച്. 1980 കളില്‍ ഫിലിപ്പൈന്‍സിലാണ് ആദ്യമായി കരോക്കെ മെഷീന്‍ നിര്‍മ്മിച്ചത്. കംപ്യൂട്ടറിന്റെ വരവോടെ സംഗീത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായത്. വലിയ സാങ്കേതിക പിന്തുണയൊന്നുമില്ലാതെ തന്നെ എം.പി ത്രിയില്‍ നിന്ന് കരോക്കെ നിര്‍മ്മിക്കാനുള്ള ഒരു പ്രോഗ്രാമാണ് BLyric Mimer.
BLyric Mimer ഒരു ഫ്രീ പ്രോഗ്രാമാണ്. എളുപ്പത്തില്‍ ഇതുപയോഗിച്ച് കരോക്കെ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് നോക്കാം.
Download
ഇത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രോഗ്രാം റണ്‍ ചെയ്ത് Make lyrics എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇതിന്‍റെ വിന്‍ഡോയില്‍ ലിറിക്സ് നല്കുക. lyrics editor ക്ലിക്ക് ചെയ്ത് open ക്ലിക്ക് ചെയ്ത് ലിറിക്സ് സെലക്ട് ചെയ്യുക
ഇനി lyric maker ലേക്ക് മടങ്ങിവന്ന് open ല്‍ ക്ലിക്ക് ചെയ്ത് എം.പി ത്രി സെലക്ട് ചെയ്യുക.

Start making lyrics ക്ലിക്ക് ചെയ്യുമ്പോള്‍ താനെ പ്ലേ ആവും. Next line നല്കി ഇത് തുടരാം.
കഴിയുമ്പോള്‍ Stop making lyrics ല്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ കരോക്കെ നിര്‍മ്മിക്കപ്പെട്ടിരിക്കും. ഓപ്പണ്‍ ക്ലിക്ക് ചെയ്ത് ഇത് കേള്‍ക്കാം.
വിശദമായ വിവരങ്ങള്‍ക്കും, ഡൗണ്‍ലോഡിനും പ്രോഗ്രാം ഡെവലപ്പറുടെ സൈറ്റ് സന്ദര്‍ശിക്കാം.

Comments

comments