ഇന്‍സ്റ്റഗ്രാം ചിത്രങ്ങളുപയോഗിച്ച് പോസ്റ്ററുണ്ടാക്കാം


ഇന്‍സ്റ്റഗ്രാമില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങളുപയോഗിച്ച് എളുപ്പത്തില്‍ പോസ്റ്ററുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. പല ചിത്രങ്ങളായി കൊളാഷുകളായി നിര്‍മ്മിക്കാവുന്ന ഈ സര്‍വ്വീസ് ഡിസൈനിംഗില്‍ അറിവില്ലാത്തവര്‍ക്ക് പോസ്റ്ററുകളും മറ്റും ഉണ്ടാക്കാന്‍ സഹായിക്കും. ഇത് ചെയ്യുന്നതിന് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡിങ്ങോ, രജിസ്ട്രേഷനോ ആവശ്യമില്ല.


ഇത് ചെയ്യാന്‍ ആദ്യം സ്ക്രീന്‍ സൈസ് സെലക്ട് ചെയ്യുക. ഐ ഫോണ്‍, ഐ പാഡ്, ഡെസ്ക്ടോപ്പ് എന്നിങ്ങനെ ഇരുപത് റെസലൂഷനുകള്‍ ഇതിലുണ്ട്. ഇതിലേക്ക് ചിത്രങ്ങള്‍ ആഡ് ചെയ്യാം. അതിന് ശേഷം ലേ ഔട്ട് സെലക്ട് ചെയ്യുക. തുടര്‍ന്ന് സ്പേസിങ്ങ് ഒപ്ഷനാണ്. ഇവ സ്മാള്‍, മിഡില്‍, ലാര്‍ജ് എന്നിങ്ങനെ മൂന്ന് തരമാണ്. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ പ്രിവ്യവില്‍ ക്ലിക്ക് ചെയ്ത് ചിത്രം കാണാം.

www. insta-wp.com

Comments

comments